പ്രിയങ്കയ്ക്ക് കൈകൊടുക്കാനും സെല്‍ഫിയെടുക്കാനും മത്സരിച്ച്‌ ബി.ജെ.പി പ്രവര്‍ത്തകര്‍

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ : ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം പൊടിപൊടിക്കുകയാണ്. വോട്ടെടുപ്പിന്റെ ആദ്യനാലു ഘട്ടം പൂര്‍ത്തിയായപ്പോള്‍ അവശേഷിക്കുന്ന മൂന്ന് ഘട്ടങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള പ്രചാരണത്തിലാണ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെല്ലാം. ഇതിനിടയില്‍ യു.പിയില്‍നിന്നുള്ള കൗതുകകരമായൊരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്ക് കൈകൊടുക്കാനും സെല്‍ഫിയെടുക്കാനും ബി.ജെ.പി പ്രവര്‍ത്തകര്‍ മത്സരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് തെരഞ്ഞെടുപ്പ് ചൂടിനിടയിലും വേറിട്ട കാഴ്ചയായി മാറുന്നത്.

യു.പിയിലെ ഹര്‍ദോയിയിലുള്ള മദോഗഞ്ചില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്തു മടങ്ങുന്നതിനിടെയായിരുന്നു പ്രിയങ്കയ്ക്ക് അപ്രതീക്ഷിത വരവേല്‍പ്പ് ലഭിച്ചത്. മല്ലാവന്‍ ചൗക്കില്‍ പ്രിയങ്കയുടെ വാഹനമെത്തിയപ്പോള്‍ അവിടെ നിറയെ ബി.ജെ.പി പതാക പിടിച്ചും റിബ്ബണണിഞ്ഞും നില്‍ക്കുന്ന പ്രവര്‍ത്തകരായിരുന്നു. മല്ലാവനില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തെരഞ്ഞെടുപ്പ് പ്രചാരണയോഗം സമാപിച്ചത് തൊട്ടുമുന്‍പായിരുന്നു. പരിപാടി കഴിഞ്ഞ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായി പ്രിയങ്കയുടെ വരവ്.

വാഹനം ആള്‍ക്കൂട്ടം തിരിച്ചറിഞ്ഞതോടെ എല്ലാവരും നേരെ അങ്ങോട്ട് തിരിഞ്ഞു. കാറിനു ചുറ്റും പൊതിഞ്ഞു. പിന്നീട് പ്രിയങ്കയുടെ കൈപിടിക്കാനും സെല്‍ഫിയെടുക്കാനുമുള്ള മത്സരമായിരുന്നു അവിടെ. ജയ് ശ്രീറാം മുഴക്കിയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് നേതാവിന് അഭിവാദ്യമര്‍പ്പിച്ചത്. പ്രിയങ്ക ആരെയും നിരാശരാക്കിയില്ല. വാഹനത്തിന്റെ ഗ്ലാസ് തുറന്ന് ഡോറില്‍ കയറിയിരുന്ന് പ്രിയങ്ക എല്ലാവര്‍ക്കും കൈകൊടുത്തു. അതിനിടയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് പുറത്തിറക്കിയ ലഘുലേഖ വിതരണം ചെയ്തപ്പോള്‍ അതിനും ഉന്തുംതള്ളുമായിരുന്നു. ഒടുവില്‍ ഏറെ പണിപ്പെട്ടാണ് ആള്‍ക്കൂട്ടത്തിനിടയില്‍നിന്ന് പ്രിയങ്കയ്ക്ക് മടങ്ങാനായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്ത മഴയിൽ മുങ്ങി യുഎസ് : ഹവായിയിൽ വൈദ്യുതി നിലച്ചു ; ഇന്ത്യാനയിൽ പ്രളയത്തിൽ...

0
കാലിഫോർണിയ : അമേരിക്കയുടെ പസഫിക് ദ്വീപ് സമൂഹമായ ഹവായിയിലും മിഡ്‌വെസ്റ്റ് മേഖലകളിലും...

കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഓണം ആനുകൂല്യങ്ങൾ ; 33.92 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം : ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഉത്സവബത്തയും അഡ്വാൻസും...

‘കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം’ : പുലികളിക്കെതിരെ വി കെ ശ്രീരാമൻ ; വ്യാപക...

0
തൃശ്ശൂർ : തൃശ്ശൂരിലെ പരമ്പരാഗത കലാരൂപമായ പുലികളിയെ കടുത്ത ഭാഷയിൽ വിമർശിച്ച...

വീണക്കെതിരായ ഇഡി നടപടി : ആഭ്യന്തരവകുപ്പിന്റെ മുന്നിൽ വിഷയം വന്നിട്ടില്ല ; ചെന്നിത്തല

0
ഡൽഹി : പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ...