വയനാട് വാകേരിയില്‍ പശുവിനെ ആക്രമിച്ചത് നരഭോജിക്കടുവ തന്നെയെന്ന് സ്ഥിരീകരിച്ചു ; കെണിയൊരുക്കി വനംവകുപ്പ്

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ : വയനാട് കല്ലൂര്‍ക്കുന്ന് വാകേരിയില്‍ പശുവിനെ നരഭോജി കടുവ ആക്രമിച്ചു കൊന്നു. രാത്രി പതിനൊന്നു മണിക്കായിരുന്നു ആക്രമണം. പ്രദേശത്തു നിന്ന് ലഭിച്ച കാല്‍പ്പാടുകള്‍ പരിശോധിച്ചാണ് ആക്രമിച്ചത് നരഭോജി കടുവയാണെന്ന് സ്ഥിരീകരിച്ചത്. പ്രദേശവാസിയായ സന്തോഷിന്റെ കെട്ടിയിട്ട പശുവിനെയാണ് കടുവ ആക്രമിച്ചത്. പശുവിനെ കടുവ വലിച്ചിഴക്കുകയായിരുന്നു. ആടുകളുടെ കരച്ചില്‍ കേട്ട് എഴുന്നേറ്റ് നോക്കിയപ്പോഴാണ് സംഭവം അറിയുന്നത്. കടുവയെ പിടികൂടാനായി വനംവകുപ്പ് പ്രദേശത്ത് കൂടു സ്ഥാപിക്കല്‍ നടപടി തുടങ്ങി. കടുവയെ കണ്ടെത്താനായി കാമറ ട്രാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. കടുവ ആക്രമിച്ചതിനെത്തുടര്‍ന്ന് ചത്ത പശുവിനെ ഇരയായി കെണിയില്‍ വെക്കാനാണ് തീരുമാനമെന്ന് കണ്ണൂര്‍ ഡിഎഫ്ഒ അറിയിച്ചു. വനംവകുപ്പിന്റെ കൈവശമുള്ള ഏറ്റവും വലിയ കൂടു തന്നെ പ്രദേശത്ത് സ്ഥാപിക്കും. കടുവയെ കെണിയില്‍ പെടുത്താന്‍ സാധിക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. പ്രദേശത്തെ വീടുകളിലും ആലകളിലും ലൈറ്റ് ഇടണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ആളുകള്‍ തടിച്ചുകൂടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ഡിഎഫ്ഒ നിര്‍ദേശിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്ത് മുത്തലാഖിനെ കുറിച്ച് സർവ്വേ നടത്താൻ ഒരുങ്ങി ദേശീയ വനിതാ കമ്മീഷൻ

0
ന്യൂഡൽഹി: രാജ്യത്ത് മുത്തലാഖിനെ കുറിച്ച് സർവ്വേ നടത്താൻ ഒരുങ്ങി ദേശീയ വനിതാ...

ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക അനുവദിച്ച് സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക...

ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല

0
കൊച്ചി: ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല. സുഹേലി ദ്വീപിലെ...

കെഎസ്ആർടിസിയുടെ ലക്ഷ്വറി വോൾവോ വ്യാഴാഴ്ച മുതൽ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക്

0
തിരുവനന്തപുരം: ദീർഘദൂര ബസ് യാത്രയിൽ യാത്രക്കാരുടെ സൗകര്യത്തിന് കൂടുതൽ പ്രാധാന്യം...