കോഴിക്കോട് യുവാവിനെ സുഹൃത്തിന്‍റെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പുറമേരിയില്‍ യുവാവിനെ സുഹൃത്തിന്റെ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുറമേരി പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ കക്കം വെള്ളി രയരോത്ത് നീലിമ നിവാസില്‍ ബാബുവിന്റെ മകന്‍ സിദ്ദാര്‍ഥ് ബാബു(31) നെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസം മുമ്പ് കാണാതായ സിദ്ദാര്‍ഥിനെ ബന്ധുക്കളും, നാട്ടുകാരും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് സിദ്ധാര്‍ഥിന്റെ വീട്ടില്‍ നിന്ന് അഞ്ഞൂറ് മീറ്റര്‍ അകലെയുള്ള സുഹൃത്തിന്റെ വീട്ടിലെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.

വീട്ടുകാര്‍ വെള്ളം വലിക്കുന്നതിനിടെയാണ് കിണറ്റില്‍ മൃതദേഹം കാണപ്പെടുന്നത്. വിവരം അറിഞ്ഞ് നാട്ടുകാരെത്തി പോലീസിലും, ഫയര്‍ ഫോഴ്‌സിലും അറിയിച്ചു. ഇതേ തുടര്‍ന്ന് നാദാപുരം സി ഐ ഇ വി ഫായിസ് അലിയുടെ നേതൃത്വത്തില്‍ പോലീസും, ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. ഫയര്‍ ഫോഴ്‌സ് കിണലിറങ്ങി മൃതദേഹം പുറത്തെടുത്തു. സംഭവത്തില്‍ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആർ സുഗതന്‍റെ സത്യപ്രതിജ്ഞ ചടങ്ങ് വിയ്യൂർ ജയിലിൽ നടത്തണം എന്ന കോടതി വിധിയെ സ്വാഗതം...

0
തിരുവനന്തപുരം: വാഴോട്ടുകോണം കൗൺസിലർ ആർ സുഗതന്‍റെ സത്യപ്രതിജ്ഞ ചടങ്ങ് വിയ്യൂർ ജയിലിൽ...

ആറ് വയസ്സുകാരിയായ കൊച്ചുമകളെക്കൊണ്ട് കാർ ഓടിപ്പിച്ച എസ്ഐക്ക് സസ്പെൻഷൻ

0
ഹൈദരാബാദ്: തിരക്കേറിയ റോഡിലൂടെ ആറ് വയസ്സുകാരിയായ കൊച്ചുമകളെക്കൊണ്ട് കാർ ഓടിപ്പിച്ച തെലങ്കാനയിലെ...

വടക്കൻ പറവൂരിൽ ഹോട്ടലിൽ നിന്ന് വാങ്ങിയ മുട്ടക്കറിയിൽ ഒച്ചിനെ കണ്ടെന്ന് പരാതി

0
കൊച്ചി: വടക്കൻ പറവൂരിലെ ചായപ്പീടിക’ ഹോട്ടലിൽ നിന്ന് വാങ്ങിയ മുട്ടക്കറിയിൽ ഒച്ചിനെ കണ്ടെന്ന്...

വേനലവധിക്കാലത്ത് ദീർഘയാത്രയ്ക്ക് ഒരുങ്ങുന്ന വാഹന ഉടമകൾക്ക് നിർണായക മുന്നറിയിപ്പുമായി ദുബായ് മുനിസിപ്പാലിറ്റി

0
ദുബായ്: വേനലവധിക്കാലത്ത് ദീർഘയാത്രയ്ക്ക് ഒരുങ്ങുന്ന വാഹന ഉടമകൾക്ക് നിർണായക മുന്നറിയിപ്പുമായി...