ചോക്‌ലേറ്റ് നൽകി പ്രലോഭിപ്പിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് ജീവപര്യന്തം

For full experience, Download our mobile application:
Get it on Google Play

കാഞ്ഞങ്ങാട്: ചോക്‌ലേറ്റ് നൽകി പ്രലോഭിപ്പിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ. മുന്നാട് വട്ടംതട്ടയിലെ ബി. ആദർശിനെ (28) ആണ് ഹൊസ്ദുർഗ് അതിവേഗ പ്രത്യേക കോടതി ജഡ്ജി പി.എം. സുരേഷ് ശിക്ഷിച്ചത്. പട്ടികവർഗ വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയാണ് പീഡനത്തിനിരയായത്. ജീവപര്യന്തം തടവിന് പുറമേ 20 വർഷത്തെ തടവും 11,000 രൂപ പിഴയും വിധിച്ചു. എസ്‌സി/എസ്ടി പിഒഎ വകുപ്പ് പ്രകാരമാണ് ജീവപര്യന്തം ശിക്ഷവിധിച്ചത്. പോക്‌സോ ആക്ട്‌ പ്രകാരമാണ് 20 വർഷത്തെ തടവ്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. 2023 ജൂലായ് നാലിനാണ് പീഡനം നടന്നത്. ബേഡകം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ എസ്എംഎസ് ഡിവൈഎസ്‌പി എ. സതീഷ്‌കുമാറാണ്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമ്പത്തിക പ്രതിസന്ധി മറച്ചുവെക്കാൻ കേന്ദ്ര സർക്കാർ യുപിഐ ഇടപാടുകൾക്ക് മേൽ പരോക്ഷ നികുതി ചുമത്താൻ...

0
ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയും ബജറ്റ് പരാജയവും മറച്ചുവെക്കാൻ സാധാരണക്കാരെ വഞ്ചിച്ച് യുപിഐ...

മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസിൽ വിചാരണാ കോടതിയിൽ നിർണായക സാക്ഷിമൊഴി

0
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസിൽ വിചാരണാ കോടതിയിൽ...

സ്വയംപര്യാപ്തമായ സ്ഥാപനമായി സപ്ലൈകോയെ മാറ്റുക എന്നത് സർക്കാരിന്‍റെ മുൻഗണനകളിലൊന്നാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി: സ്വതന്ത്രമായി വരുമാനമുണ്ടാക്കുന്ന സ്വയംപര്യാപ്തമായ സ്ഥാപനമായി സപ്ലൈകോയെ മാറ്റുക എന്നത് സർക്കാരിന്‍റെ...

നീറ്റ് റദ്ദാക്കിയതിന് പിന്നാലെ ജീവനൊടുക്കിയ ഐജയുടെ സഹോദരനും ജീവനൊടുക്കിയ നിലയില്‍

0
കാസര്‍കോട്: നീറ്റ് പുനഃപരീക്ഷ പരിശീലനത്തിനിടയില്‍ ജീവനൊടുക്കിയ കാസര്‍കോട് ബേക്കല്‍ പള്ളിക്കര സ്വദേശിനിയുടെ...