തിരുവനന്തപുരം : മ്യൂസിയം പരിസരത്ത് നടക്കാനിറങ്ങിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഒരാൾ പോലീസ് കസ്റ്റഡിയിൽ. മ്യൂസിയം പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സി.സി.ടി.വി ദൃശ്യങ്ങളുടേയും രേഖാചിത്രത്തിന്‍റെയും അടിസ്ഥാനത്തിലാണ് ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. ഇയാൾക്ക് മുമ്പ് ഏഴ് പേരെ കസ്റ്റഡിയിലെത്ത് ആക്രമണത്തിന് ഇരയായ സ്ത്രീയെ വിളിച്ചുവരുത്തി തിരിച്ചറിയൽ പരേഡ് നടത്തിയെങ്കിലും പരാതിക്കാരി ആരെയും തിരിച്ചറിഞ്ഞിരുന്നില്ല. ഇതേ തുടർന്ന് ഇവരെ വിട്ടയയ്ക്കുകയായിരുന്നു. നിലവിൽ കസ്റ്റഡിയിലെടുത്തിരിക്കുന്നയാളുടെ തിരിച്ചറിയൽ പരേഡ് നടത്തിയിട്ടില്ല.
നാല് ദിവസമായിട്ടും പ്രതിയെ പിടികൂടാത്തതിൽ പോലീസിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണ് പോലീസ് ചിലരെ കസ്റ്റഡിയിലെടുത്തത്. എന്നാൽ ഏഴ് പേരിൽ ആരെയും തിരിച്ചറിയാത്ത സാഹചര്യത്തിൽ അന്വേഷണവും തെരച്ചിലും ശക്തമാക്കിയിരിക്കുകയാണ് പോലീസ്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. യുവതി ആക്രമിക്കപ്പെട്ട ദിവസം കുറവൻകോണത്ത് വീടിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിലും ഇതേ പ്രതിയാണെന്ന് വീട്ടുടമ ആരോപിച്ചിരുന്നു. ഇക്കാര്യവും അന്വേഷണസംഘം പരിശോധിക്കുകയാണ്.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 94473 66263 / 0468 233 3033/ 295 3033 / mail – [email protected]