മോഷണക്കേസിൽ പിടിക്കപ്പെട്ടു ; ചോദ്യം ചെയ്തതിലൂടെ പുറത്തെത്തിയത് കൊലപാതകം

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : മോഷണക്കേസിലെ പ്രതിയെ പിടികൂടി ചോദ്യം ചെയ്തതിലൂടെ പുറത്തെത്തിയത് കൊലപാതകം. രണ്ട് മാസം മുമ്പ് തന്റെ സുഹൃത്തിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന് മുഹമ്മദ് ഫിറോസ് പോലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയിൽ സുഹൃത്ത് ലക്കിടി മംഗലം സ്വദേശി ആഷിഖിന്റെ മൃതദേഹം കണ്ടെത്തി. പാലപ്പുറത്തെ വിജനമായ പറമ്പിലാണ് ആഷിഖിനെ ഫിറോസ് കുഴിച്ചുമൂടിയിരുന്നത്. ആഷിഖിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഫിറോസ് മൃതദേഹം കുഴിച്ചുമൂടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഡിസംബർ 17ന് രാത്രി യാണ് ഫിറോസ് കൃത്യം നടത്തിയത്.

ഒറ്റപ്പാലത്തിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പിലാണ് കൊലപാതകം നടന്നത്. മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. കത്തി കൊണ്ട് ആക്രമിക്കാൻ ആദ്യം ശ്രമിച്ചത് ആഷിഖ് ആണെന്നും ഇതു ത‌ടയുന്നതിനിടയിലാണ് ആഷിഖിനെ ഫിറോസ് കുത്തിയതെന്നുമാണ് ഇയാളുടെ മൊഴിയിൽ പറയുന്നത്. ആഷിഖിന്റെ കഴുത്തിലാണ് കുത്തേറ്റത്. മൃതദേഹം പ്രതി പാലപ്പുറത്തെ വിചനമായ പറമ്പിലെത്തിച്ച് കുഴിച്ചിടുകയായിരുന്നു.

മൃതദേഹത്തിന്റെ കയ്യിലെ ചരടും മോതിരവും കണ്ട് മരിച്ചത് ആഷിഖ് തന്നെയെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. മൃതദേഹം ഡിഎൻഎ പരിശോധനയ്ക്കു വിധേയമാക്കും. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റി. 2015ൽ നടത്തിയ മോഷണക്കേസുമായി ബന്ധപ്പെട്ടാണ് ഫിറോസിനെ പോലീസ് പിടികൂടി ചോദ്യം ചെയ്തത്. പട്ടാമ്പി ഓങ്ങല്ലൂരിലെ മൊബൈൽ കട കുത്തിത്തുറന്ന് ഫോണുകൾ കവർന്ന കേസിലെ പ്രതിയാണ് ഫിറോസ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...