മലപ്പുറം : യുവതിയെ കഴുത്തില്‍ കുരുക്കിട്ട് ഭര്‍ത്താവ് കൊലപ്പെടുത്തി പ്രതിക്കു വേണ്ടി തിരച്ചില്‍ നടത്തുന്നു.യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി. മലപ്പുറം വാഴക്കാട് അനന്തായൂര്‍ സ്വദേശിനി ഷാക്കിറയെയാണ് വീടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കയര്‍ കഴുത്തില്‍ മുറുക്കി കൊന്നതാണന്നാണ് പ്രാഥമിക വിവരം. ഭര്‍ത്താവ് സമീറിനായി അന്വേഷണം തുടങ്ങി.
ഇവരുടെ മക്കളുടെ മുന്നില്‍ വച്ചാണ് പ്രതി കൊലപാതകം നടത്തിയത്. ഇന്ന് പുലര്ച്ചെ ഒന്നരയോടു കൂടിയായിരുന്നു സംഭവം. പ്രതിതന്നെ അയല്‍ വാസികളോട് കൃത്യം നടത്തിയ വിവരം പറയുകയായിരുന്നു. അമിത മദ്യപാനിയായ ഷമീര്‍ ഷാക്കിറയുമായി നിരന്തരം വഴക്കായിരുന്നു എന്ന് അയല്‍ വാസികള്‍ പറയുന്നു. കൊലപാതകം നടത്തിയ ശേഷം പ്രതി അയല്‍ വാസികളെയും മറ്റും വിവരം അറിയിച്ചിട്ട് കടന്നു കളഞ്ഞു. കല്ലുവെട്ട് തൊഴിലാളിയാണ് ഷമീര്‍.