ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പഷ്തയില്‍ 62കാരനായ പുരോഹിതനെ മര്‍ദിച്ച് കൊന്നു. സോണി റാം എന്നയാളാണ്കൊല്ലപ്പെട്ടത്. ആക്രമിച്ച സോനു ഭട്ട് എന്നയാളെ നാട്ടുകാര്‍ കയ്യേറ്റം ചെയ്യുകയും സിവില്‍ ലൈനിലെ ട്രോമ സെന്‍ററിലേക്ക് മാറ്റുകയും ചെയ്തു. പഷ്തയിലെ സോണിയ വിഹാറിലാണ് സംഭവം നടന്നത്. രാവിലെ 5.30ഓടെയാണ് പോലീസ് വിവരമറിയുന്നത്. അപ്പോഴേക്കും അക്രമിയെ ട്രോമ സെന്‍ററിലേക്കും അവശനിലയിലായ സോണി റാമിനെ അടുത്തുള്ള ജെ.പി.സി ആശുപത്രിയിലേക്കും മാറ്റിയിരുന്നു. തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും റാം മരിച്ചിരുന്നു. പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. നാട്ടുകാരില്‍ നിന്ന് മര്‍ദനമേറ്റ പ്രതി ആശുപത്രിയിലാണ്. ഇയാള്‍ക്ക് സോണി റാമിനെ നേരത്തെ പരിചയമുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഡൽഹിയിൽ പുരോഹിതനെ മർദിച്ച് കൊന്നു
RECENT NEWS
Advertisment