Wednesday, June 25, 2025 11:18 am

മധ്യപ്രദേശിൽ സുകുമാരക്കുറുപ്പ് മോഡൽ കൊലപാതകം ; ജീവപര്യന്തം തടവിൽ നിന്ന് രക്ഷപ്പെടാൻ വിദ്യാർത്ഥിയെ കൊലപ്പെടുത്തി: യുവാവിന് വധശിക്ഷ

For full experience, Download our mobile application:
Get it on Google Play

മധ്യപ്രദേശ്: ജീവപര്യന്തം തടവിൽ നിന്ന് രക്ഷപ്പെടാൻ വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ കേസില്‍ 22 കാരനായ യുവാവിന് വധശിക്ഷ വിധിച്ച് കോടതി. മധ്യപ്രദേശിലാണ് സംഭവം. 22കാരനായ വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ കേസിലാണ് യുവാവിനെ ഭോപ്പാൽ അഡീഷണൽ സെഷൻസ് കോടതി വധശിക്ഷക്ക് വിധിച്ചത്. മധ്യപ്രദേശിലെ സെഹോർ ദോറഹ സ്വദേശിയായ അമൻ ദംഗി എന്ന 22കാരനെയാണ് രാഘവ് ഗാർഹ് സ്വദേശി രജത് സെയ്‌നി സുകുമാരക്കുറുപ്പ് മോഡലിൽ കൊലപ്പെടുത്തിയത്. 2022 ജൂലൈ 14നാണ് സംഭവം. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഗ്വാളിയോർ ജയിലിൽ ശിക്ഷിക്കപ്പെട്ടിരുന്നയാളാണ് രജത് സെയ്‌നി.

പരോളിലിറങ്ങിയ സെയ്‌നി വീണ്ടും ജയിലിലേക്ക് പോകാതിരിക്കാൻ താൻ മരിച്ചതായി ചിത്രീകരിക്കാൻ തന്റെ അയല്‍ക്കാരനെ കൊലപ്പെടുത്തുകയായിരുന്നു. ഭോപ്പാലിൽ ബി.എസ്.സി രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്ന ദംഗിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പ്രതി മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ചു. ആളെ തിരിച്ചറിയാതിരിക്കാൻ ദംഗിയുടെ മുഖം ഇയാൾ പൂർണമായി പെട്രോളൊഴിച്ച് കത്തിച്ചിരുന്നു. ശേഷം മരണപ്പെട്ടത് താനാണെന്ന് പ്രചരിപ്പിച്ചു. എന്നാൽ, ദംഗിയുടെ മൃതദേഹം സഹോദരൻ തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സെയ്‌നി പിടിയിലാവുകയായിരുന്നു.

ദംഗിയെ കൊലപ്പെടുത്തും മുൻപ് മറ്റൊരാളെ കൊല്ലാനാണ് രജത് സെയ്‌നി തീരുമാനിച്ചിരുന്നത്. ജീവപര്യന്തം ശിക്ഷ അനുഭവിക്കവെ ജയിലിൽ വച്ച് പരിചയപ്പെട്ട നിരഞ്ജൻ മീണ എന്നയാളിൽ നിന്ന് സെയ്‌നി അഞ്ച് ലക്ഷം രൂപ കടം വാങ്ങിയിരുന്നു. പണം തിരികെ കൊടുക്കാൻ സാധിക്കാതിരുന്നതോടെ മീണ സെയ്‌നിയെ ഭീഷണിപ്പെടുത്താൻ തുടങ്ങി. 2022 മെയ് 23ന് പരോളിലിടങ്ങിയ സെയ്‌നി മീണയെ കൊല്ലാൻ പദ്ധതിയിട്ടെങ്കിലും ഇത് പരാജയപ്പെട്ടു. തുടർന്നാണ് ഇയാൾ ദംഗിയെ കൊലപ്പെടുത്തിയത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രാഷ്ട്രീയം കണ്ടിട്ടല്ല പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള തന്റെ പരാമർശമെന്ന് സ്വാമി സച്ചിദാനന്ദ

0
തിരുവനന്തപുരം : രാഷ്ട്രീയം കണ്ടിട്ടല്ല പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള തന്റെ പരാമർശമെന്ന് ശ്രീനാരായണ...

താൻ ബിജപിയിലേക്ക് ഇല്ലെന്ന് ഡോക്ടർ ശശി തരൂർ എം പി

0
ന്യൂഡൽഹി : താൻ ബിജപിയിലേക്ക് ഇല്ലെന്ന് ഡോക്ടർ ശശി തരൂർ എം...

പമ്പയില്‍ പുതിയ നാല് നടപ്പന്തല്‍ നിർമിക്കാൻ ദേവസ്വം ബോര്‍ഡ്

0
പമ്പ : പമ്പയില്‍ പുതിയ നാല് നടപ്പന്തല്‍ നിർമിക്കാൻ...

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

0
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 200...