പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്കും കൂട്ടുകാരനും മദ്യസൽക്കാരം നടത്തിയയാളെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും കൂട്ടുകാരനെയും മദ്യം നൽകി കുടിപ്പിച്ചതിന് ഒരാളെ അടൂർ പോലീസ് പിടികൂടി. സഞ്ജു സുഗതൻ (26) എന്നയാളാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്താണ് പ്രതി. ഇന്നലെ ഉച്ചക്ക് അടൂർ തോട്ടുവാ പള്ളിയുടെ സമീപത്തുനിന്നും പെൺകുട്ടിയെ ബൈക്കിൽ കടത്തിക്കൊണ്ടിപോയ ഇയാൾ തുടർന്ന് മദ്യം വാങ്ങിയശേഷം പെൺകുട്ടിയുടെ സഹപാഠിയുടെ വീട്ടിലെത്തി ഇരുവർക്കും മദ്യം നൽകുകയായിരുന്നു.

സഹപാഠിയായ ആൺകുട്ടിയുടെ വീട്ടിൽ ആരുമില്ലാത്ത തക്കം നോക്കിയാണ് ഇയാൾ പെൺകുട്ടിയുമായി എത്തിയത്. വിവരമറിഞ്ഞു സ്ഥലത്തെത്തിയ അടൂർ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. തുടർന്ന് പെൺകുട്ടിയോട് കാര്യങ്ങൾ തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തായത്. വനിതാ പോലീസ് കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ എടുത്ത പോക്സോ നിയമപ്രകാരമുള്ള കേസിൽ പിന്നീട് അനന്ദുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അടൂർ പോലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിലുള്ള ഇരു കേസുകളുടെയും അന്വേഷണസംഘത്തിൽ എസ് ഐ മാരായ വിമൽ, മനീഷ്, ബിജു ജേക്കബ്, സി പി ഓമാരായ റോബി, സൂരജ്, ശ്രീജിത്ത്‌, രതീഷ്, സതീഷ്, അനുപ എന്നിവരാണുള്ളത്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....