കൊല്ലം : കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയുടെ വീടിന് തീയിട്ട യുവാവ് പിടിയില്‍. കല്ലുംതാഴം വാഴയ്ക്കല്‍ ക്ഷേത്രത്തിന് സമീപം വയലില്‍ പുത്തന്‍വീട്ടില്‍ നെടുംകാട്ടുതറ വീട്ടില്‍ ബിജു (36) ആണ് പിടിയിലായത്. ഭാര്യ അമ്പിളിയുടെ വരവിള ഷാപ്പ് മുക്കിന് സമീപമുള്ള കുടുംബവീടാണ് തീയിട്ട് നശിപ്പിച്ചത്. നിരന്തരം ഇയാള്‍ ഭാര്യയുടെ മാതാപിതാക്കളോട് വീടിന്റെ ഓഹരി ആവശ്യപ്പെടുമായിരുന്നു.
ഭാര്യയുടെ വീടിന് തീയിട്ട യുവാവ് പിടിയില്‍
RECENT NEWS
Advertisment






























