നോയിഡ: മൊബൈൽ ഫോൺ കാണാനില്ലെന്ന തർക്കത്തിനിടെ ഭാര്യയെ കൊല്ലുന്നതിനായി ആലിംഗനംചെയ്ത ശേഷം വെടിയുതിര്‍ത്ത ഭര്‍ത്താവ് അതേ വെടിയുണ്ട നെഞ്ചിലേറ്റു മരിച്ചു. ഉത്തർപ്രദേശിലെ മോർദബാദ് ജില്ലയിലായിരുന്നു സംഭവം. അനക്പാൽ (40), ഭാര്യ സുമൻപാൽ (38) എന്നിവരാണ് മരിച്ചത്. ചണ്ഡീഗഡിൽ ദിവസവേതനത്തിൽ ജോലി ചെയ്യുന്നവരാണ് ഇരുവരും. ഇവർക്ക് നാലുമക്കളാണുള്ളത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. പതിവായി ഭാര്യയും ഭർത്താവും തമ്മിൽ വിവിധ വിഷയങ്ങളിൽ തർക്കം പതിവായിരുന്നു. ഇതിനിടെയാണ് വിവാഹചടങ്ങിൽ മൊബൈൽ ഫോൺ നഷ്ടമായതിൽ തർക്കമുണ്ടായത്.
തുടർന്ന് സുമൻപാലിനെ ആലിംഗനം ചെയ്ത ശേഷം അനക്പാല്‍ കൈയില്‍ കരുതിയ തോക്കില്‍നിന്ന് നിറയൊഴിക്കുകയായിരുന്നു. ഭാര്യയുടെ ശരീരത്തിലൂടെ കടന്ന വെടിയുണ്ട അനക് പാലിന്റെയും നെഞ്ചുതുളച്ചു പുറത്തുവന്നു. നാടൻ തോക്ക് ഉപയോഗിച്ചാണ് വെടിവച്ചതെന്നും ഇത് എങ്ങനെ കിട്ടിയെന്നത് സംബന്ധിച്ച് അന്വേഷണം നടത്തുകയാണെന്നും പോലീസ് സൂപ്രണ്ട് സന്ദീപ് കുമാർ പറഞ്ഞു. സംഭവത്തിൽ പരാതികൾ ലഭിച്ചിട്ടാല്ലത്തതിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. ഇവരുടെ മക്കളുടെ സുരക്ഷ ബന്ധുക്കൾ ഏറ്റെടുത്തതായും പോലീസ് വ്യക്തമാക്കി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.