6 ഭാര്യമാരോടൊപ്പം ഉറങ്ങാൻ 20 അടിയുള്ള കിടക്ക വാങ്ങി ഞെട്ടിച്ച് യുവാവ് ; അതും 81 ലക്ഷം രൂപയ്ക്ക്

For full experience, Download our mobile application:
Get it on Google Play

ബ്രസീൽ: ആറ് ഭാര്യമാരുള്ള ഒരു ബ്രസീലിയൻ യുവാവിന്റെ വിചിത്ര തീരുമാനത്തിൽ അമ്പരന്ന് സോഷ്യൽ മീഡിയ. ഭാര്യമാർക്കൊപ്പം ഒരുമിച്ച് കിടന്നുറങ്ങുന്നതിനായി ഇയാൾ ചിലവഴിച്ചത് 80,000 പൗണ്ട്, ഏകദേശം 81.54 ലക്ഷം രൂപയാണ്. 20 അടിയുള്ള കിടക്ക വാങ്ങി ഇയാൾ തന്റെ ഭാര്യമാരെ സന്തോഷിപ്പിച്ചിരിക്കുകയാണ്. ബ്രസീലിയൻ പൗരനാ‌യ ആർതർ ഒ ഉർസോയാണ് കഥയിലെ നായകൻ. ഇയാൾക്ക് ആറ് ഭാര്യമാരാണുള്ളത്. ഇവർക്കൊപ്പം സന്തോഷകരമായ ജീവിതം നയിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ വലിയ കിടക്കയെന്നാണ് ആർതർ പറയുന്നത്.

12 തൊഴിലാളികൾ 15 മാസമെടുത്താണ് കൂറ്റൻ കിടക്ക നിർമിച്ചത്. സ്ഥലപരിമിതി ഉണ്ടായപ്പോഴാണ് വലിയ ബെഡിനെക്കുറിച്ച് ചിന്തിച്ചതെന്ന് സാവോപോളോയിൽ താമസിക്കുന്ന മോഡലായ ആർതർ പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. പല തവണ തങ്ങൾക്ക് സോഫയും ഡബിൾ ബെഡും ഉപയോഗിക്കേണ്ടതായി വന്നുവെന്നും, ചിലപ്പോഴൊക്കെ തന്റെ ഭാര്യമാർ തറയിൽ പോലും ഉറങ്ങേണ്ടതായി വന്നുവെന്നും ഇയാൾ പറയുന്നു. തന്റെയും ഭാര്യമാരുടെയും ജീവിതത്തിൽ സന്തോഷമാണ് ആഗ്രഹിക്കുന്നതെന്നും ഇയാൾ വ്യക്തമാക്കി.

ആർതറും അദ്ദേഹത്തിന്റെ ആദ്യ ഭാര്യ ലുവാനയും 2021ലാണ് വിവാഹിതരാകുന്നത്. മറ്റ് സ്ത്രീകളുമായുള്ള വിവാഹം കത്തോലിക്കാ പള്ളിയിൽ വെച്ചാണ് ഔദ്യോ​ഗികമാക്കിയത്. എന്നാൽ, രാജ്യത്ത് ബഹുഭാര്യത്വം നിയമവിരുദ്ധമായതിനാൽ ഇതിനൊന്നും നിയമപരമായ പിന്തുണയില്ല. ആർതറിന് ഒമ്പത് ഭാര്യമാരുണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ വർഷം മൂന്ന് പേരെ വിവാഹമോചനം ചെയ്തു. എല്ലാ ഭാര്യമാരിലും ഓരോ കുഞ്ഞ് ജനിക്കണമെന്നാണ് തന്റെ ആ​ഗ്രഹമെന്നും ആർതർ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്തെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളും വൻകിട ബിസിനസ് ഗ്രൂപ്പുകളും തമ്മിലുള്ള ബന്ധത്തിൽ കടുത്ത ആശങ്ക...

0
ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളും വൻകിട ബിസിനസ് ഗ്രൂപ്പുകളും തമ്മിലുള്ള...

മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് അഞ്ചു ജില്ലകളില്‍ ശക്തമായ മഴ

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ കണ്ണൂരും കാസര്‍കോടും...

ട്രാഫിക് പിഴയടക്കാൻ വൈകിയാൽ ജയിൽ ശിക്ഷ ; മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

0
കുവൈത്ത് സിറ്റി : ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴകൾ കൃത്യസമയത്ത് അടച്ചുതീർക്കാതിരുന്നാൽ ജയിൽ...

പി.എസ് പ്രശാന്തിനും അജികുമാറിനും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമെന്ന് അന്വേഷണ സംഘം

0
കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി....