അരുവിക്കരയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടി കൊന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  അരുവിക്കര കളത്തറയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടി കൊന്നു. അരുവിക്കര കാവനംപുറത്തു വീട്ടില്‍ ജനാര്‍ദ്ദനന്‍ ആണ് ഭാര്യ വിമലയെ വെട്ടി കൊലപ്പെടുത്തിയത്. പ്രതിയെ അരുവിക്കര പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 11. 30 ഓടെയാണ് സംഭവം. ഭാര്യയെ വെട്ടിയ ശേഷം അരുവിക്കര പോലീസിനെ ജനാര്‍ദ്ദനന്‍ തന്നെയാണ് അറിയിച്ചത്.

കളത്തറ ജംഗ്ഷനിലൂടെ നടന്നെത്തിയ ഇയാളെ പോലീസ് എത്തി കസ്റ്റഡിയില്‍ എടുത്തു. പിന്നീട് പോലീസ് വീട്ടിലെത്തിയപ്പോഴാണ് മകന്‍ കൊലപാതക വിവരം അറിയുന്നത്. തെങ്ങുകയറ്റക്കാരനായ ജനാര്‍ദ്ദനന്‍ സ്ഥിരമായി വീട്ടില്‍ വഴക്ക് ഉണ്ടാക്കാറുണ്ട്. മറ്റുള്ളവരോട് ആജ്ഞാപിക്കുന്ന സ്വഭാവമുള്ളയാളാണ് ഇയാളെന്നാണ് വിവരം.

സംഭവ ദിവസവും പ്രതി ഭാര്യയോട് വഴക്കിട്ടിരുന്നു. തുടര്‍ന്നാണ് കത്തി ഉപയോഗിച്ചു കഴുത്തിനു വെട്ടിയത്. ഈ സമയം ശകതമായ മഴയായിരുന്നതിനാല്‍ സംഭവം വീട്ടിലുണ്ടായിരുന്ന മകനും കുടുംബവും അറിഞ്ഞില്ല എന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. അതേസമയം വൈകുന്നേരം വീട്ടില്‍ വഴക്കു നടന്നിരുന്നതായും പറയുന്നു. അരുവിക്കര പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...