ഇല്ലാത്ത കേസില്‍ കുടുക്കുമെന്നും, വീട്ടില്‍ ഇരുത്തില്ലെന്നും പോലീസ് ഭീഷണിപ്പെടുത്തി : ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : പോലീസിനെതിരെ പ്രതികരിച്ചാല്‍ ഇല്ലാത്ത കേസില്‍ കുടുക്കുമെന്നും വീട്ടില്‍ ഇരുത്തില്ലെന്നും പോലീസ് ഭീഷണിപ്പെടുത്തിയെന്ന് ഇ ബുള്‍ജെറ്റ് സഹോദരന്‍മാരായ ലിബിനും എബിനും. മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട് മെന്റ് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും തങ്ങളുടെ ലൈസന്‍സ് റദ്ദാക്കാനുള്ള നോട്ടീസ് നിലനില്‍ക്കുന്നതല്ലെന്നുമാണ് ഇരുവരും ഉയര്‍ത്തുന്ന വാദം. മറ്റൊരു സംസ്ഥാനത്ത് നടന്ന കാര്യത്തിന് ഇവിടെ എങ്ങനെയാണ് നടപടി എടുക്കുകയെന്നാണ് അഡ്വക്കേറ്റിന് ഒപ്പമുള്ള പുതിയ വ്ലോഗിലൂടെ ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ പ്രതികരണം അറിയിച്ചിരിക്കുന്നത്.

ഇ ബുള്‍ജെറ്റ് വ്ളോഗര്‍മാര്‍ ഉത്തരേന്ത്യയിലൂടെ അപകടകരമായ രീതിയില്‍ വാഹനമോടിച്ച സംഭവത്തിലും നടപടിക്ക് നീക്കം തുടങ്ങിയിരുന്നു. ആംബുലന്‍സ് എന്ന വ്യാജേന സൈറണും എയര്‍ഹോണും മുഴക്കി പരിഭ്രാന്തി പരത്തി ബിഹാറിലൂടെ അതിവേഗത്തില്‍ യാത്ര ചെയ്യുന്ന വീഡിയോ ഇവര്‍ തന്നെയാണ് നേരത്തെ നവമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നത്. ദൃശ്യങ്ങള്‍ ബിഹാര്‍ പോലീസിന് കൈമാറിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...