പതുങ്ങിയെത്തി സ്ത്രീകളുടെ അടിവസ്ത്രവുമായി മുങ്ങും ; സിസിടിവിയില്‍ കുടുങ്ങി യുവാവ്

For full experience, Download our mobile application:
Get it on Google Play

ഗ്വാളിയാര്‍: സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കുന്നയാള്‍ക്കെതിരെ കേസെടുത്ത് പോലീസ്. അടിവസ്ത്രമല്ലാതെ ഇയാള്‍ ഇതുവരെ പണമോ സ്വര്‍ണ്ണമോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ മോഷ്ടിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. മധ്യപ്രദേശിലെ ഗ്വാളിയാറിലാണ് സംഭവം. ഏതാനും ദിവസങ്ങളായി ഗൗസ്പുര പ്രദേശത്തെ സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷണം പോകുന്നത് പതിവായി മാറിയിരുന്നു. ഒടുവില്‍ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രദേശവാസിയായ ഭഗത് കോറി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.

മോഷ്ടാവ് നടന്ന് വരുന്നതും പതുങ്ങി ഒരു വീടിന്‍റെ ഭാഗത്തേക്ക് കയറുന്നതും പിന്നീട് അടിവസ്ത്രവുമായി പുറത്തേക്ക് വരുന്നതുമെല്ലാം വീഡിയോയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. മോഷ്ടാവിനെ തിരിച്ചറിയാനുള്ള പരിശ്രമത്തിലാണ് ഇപ്പോള്‍ പോലീസ്. സ്ത്രീകളുടെ ബ്രായും പാന്റീസുമെല്ലാം മോഷ്ടിക്കുന്നതായി ആരോപിക്കപ്പെട്ടയാളുടേത് വെറുതെ വീടുകളില്‍ കയറി വസ്ത്രങ്ങളുമായി ഓടിപ്പോകുന്നതല്ല രീതിയെന്നാണ് പരാതിയില്‍ പറയുന്നത്.

മോഷ്ടാവിന് ഇത് ചെയ്യുന്നതിനുള്ള സ്വന്തം പ്രവർത്തനരീതിയുണ്ടെന്ന് പറയപ്പെടുന്നു. വീടുകളുടെ ടെറസുകളില്‍ വരെ കയറി അലക്കി ഉണക്കാനിടുന്ന അടിവസ്ത്രങ്ങള്‍ ഇയാള്‍ മോഷ്ടിക്കുന്നുണ്ട്. ഇതേപ്രദേശത്ത് നിന്ന് തന്നെയുള്ള ആളാകും പ്രതിയെന്നാണ് സംശയിക്കുന്നതെന്ന് പോലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് ദീപക് യാദവ് പറഞ്ഞു. യുവാവ് മോഷ്ടിച്ച ഒരു കുര്‍ത്തയില്‍ 500 രൂപയുമുണ്ടായിരുന്നു. ഈ സംഭവത്തില്‍ പരാതി ഉയര്‍ന്നു. ഇതോടെയാണ് മറ്റുള്ളവരും തങ്ങളുടെ അടിവസ്ത്രമുള്‍പ്പെടെ നഷ്ടമായെന്ന് പരാതിയുമായി എത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോക്ഭവന് മുന്നില്‍ വഴിയാത്രക്കാരന്‍ കുഴഞ്ഞുവീണു

0
തിരുവനന്തപുരം: ലോക്ഭവനു മുന്നിലെ റോഡില്‍ കുഴഞ്ഞുവീണ വഴിയാത്രക്കാരന് അടിയന്തര സഹായവുമായി...

സാങ്കേതിക തകരാറുകൾ മൂലം കരിപ്പൂരിൽ നിന്നും നെടുമ്പാശ്ശേരിയിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന അന്താരാഷ്ട്ര വിമാന സർവീസുകൾ...

0
കോഴിക്കോട്: സാങ്കേതിക തകരാറുകളെയും മറ്റ് തടസ്സങ്ങളെയും തുടർന്ന് സംസ്ഥാനത്തെ പ്രധാന വിമാനത്താവളങ്ങളിൽ...

ശ്രീകാര്യം ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ എൻ എസ് എസ് സംഘടിപ്പിച്ച പരിപാടിയിൽ വന്ദേമാതരം

0
തിരുവനന്തപുരം: ശ്രീകാര്യം ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ (സി ഇ ടി) എൻ...

ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം

0
ഡൽഹി: ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം...