അക്കൗണ്ട് ഉടമ നേരിട്ട് വരണമെന്ന് ബാങ്ക് ; മരിച്ച സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തി സഹോദരൻ

For full experience, Download our mobile application:
Get it on Google Play

ഭുവനേശ്വർ : ഒഡിഷയിലെ കിയോഞ്ജർ ജില്ലയിൽ മരിച്ചുപോയ സഹോദരിയുടെ അക്കൗണ്ടിലുള്ള പണം പിൻവലിക്കാൻ സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തി സഹോദരൻ. കിയോഞ്ജർ ജില്ലയിലെ മലിപോസിയിലുള്ള ഒഡിഷ ഗ്രാമീൺ ബാങ്ക് ശാഖയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. ഡിയാനാലി ഗ്രാമവാസിയായ ജീതു മുണ്ട (50) എന്നയാളാണ് തന്‍റെ മരിച്ചുപോയ സഹോദരി കർല മുണ്ടയുടെ (56) അസ്ഥികൂടവുമായി ബാങ്കിലെത്തിയത്. രണ്ട് മാസം മുമ്പ് അസുഖം ബാധിച്ചാണ് കർല മുണ്ട മരിച്ചത്. തന്‍റെ കന്നുകാലികളെ വിറ്റ് സമ്പാദിച്ച 20,000 രൂപ ഇവരുടെ അക്കൗണ്ടിലുണ്ടായിരുന്നു. മറ്റ് നിയമപരമായ അവകാശികളില്ലാത്തതിനാൽ പണം പിൻവലിക്കാൻ ജീതു മുണ്ട പലതവണ ബാങ്കിനെ സമീപിച്ചിരുന്നു. എന്നാൽ മരണ സർട്ടിഫിക്കറ്റും മറ്റ് ഔദ്യോഗിക രേഖകളും ഹാജരാക്കിയാൽ മാത്രമേ പണം നൽകാൻ കഴിയൂ എന്ന് ബാങ്ക് അധികൃതർ നിലപാടെടുത്തു. “പണം പിൻവലിക്കണമെങ്കിൽ അക്കൗണ്ട് ഉടമയെ നേരിട്ട് കൊണ്ടുവരണമെന്നാണ് ബാങ്കിലുള്ളവർ എന്നോട് പറഞ്ഞത്. അവൾ മരിച്ചുപോയെന്ന് ഞാൻ പലതവണ പറഞ്ഞിട്ടും അവർ കേട്ടില്ല. ഒടുവിൽ മരിച്ചുവെന്ന് തെളിയിക്കാൻ മറ്റ് വഴികളില്ലാത്തതിനാലും നിരാശകൊണ്ടുമാണ് ഞാൻ ശ്മശാനത്തിൽ നിന്ന് അസ്ഥികൂടം കുഴിച്ചെടുത്ത് ബാങ്കിൽ കൊണ്ടുവന്നത്.” – അദ്ദേഹം പറഞ്ഞു.

സംഭവമറിഞ്ഞ് പതാന പോലീസ് ഇൻസ്പെക്ടർ കിരൺ പ്രസാദ് സാഹു ബാങ്കിലെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. ജീതുവിന് വിദ്യാഭ്യാസം ലഭിച്ചിട്ടില്ലെന്നും ബാങ്ക് നടപടിക്രമങ്ങൾ ഇയാൾക്ക് ലളിതമായി വിശദീകരിച്ചു നൽകുന്നതിൽ ബാങ്ക് അധികൃതർക്ക് വീഴ്ച പറ്റിയെന്നും പോലീസ് പറഞ്ഞു. പണം ലഭ്യമാക്കാൻ ആവശ്യമായ സഹായം നൽകാമെന്ന് പോലീസ് ഉറപ്പുനൽകിയതിനെത്തുടർന്ന് അസ്ഥികൂടം വീണ്ടും സംസ്കരിച്ചു. കർല മുണ്ടയുടെ അക്കൗണ്ടിൽ നൽകിയിരുന്ന നോമിനിയും നേരത്തെ മരിച്ചുപോയതിനാൽ ജീതു മുണ്ട മാത്രമാണ് ഇപ്പോൾ ആ പണത്തിന് അവകാശിയെന്ന് ബാങ്ക് വൃത്തങ്ങൾ സ്ഥിരീകരിച്ചു. നിയമപരമായ തടസങ്ങൾ നീക്കി പണം എത്രയും വേഗം ജീതുവിന് കൈമാറാൻ പ്രാദേശിക ഭരണകൂടം ബാങ്ക് അധികൃതർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...