മന്ത്രിയുടെ തലയിൽ മഞ്ഞൾപൊടി വിതറി പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

മുംബൈ: മഹാരാഷ്ട്ര റവന്യൂ മന്ത്രി രാധാകൃഷ്ണ വിഖെ പാട്ടീലിന്റെ തലയില്‍ മഞ്ഞള്‍പൊടി വിതറി പ്രതിഷേധം. ധാങ്കര്‍ സമുദായത്തെ പട്ടിക വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി സംവരണം നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സോലാപൂര്‍ ജില്ലയിലെ റെസ്റ്റ് ഹൗസില്‍ സമുദായാംഗങ്ങള്‍ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് സംഭവം നടന്നത്. മന്ത്രിയുടെ അടുത്തെത്തി സമുദായ നേതാക്കള്‍ നിവേദനം നല്‍കി. നിവേദനം മന്ത്രി വായിക്കുന്നതിനിടെ ഒരാള്‍ കീശയില്‍നിന്നും പേപ്പറില്‍ പൊതിഞ്ഞ മഞ്ഞള്‍പൊടി എടുത്ത് മന്ത്രിയുടെ തലയിലൂടെ വിതറുകയായിരുന്നു. ഇയാളെ ഉടന്‍ മന്ത്രിയുടെ സുരക്ഷ ജീവനക്കാരും ഏതാനും പാര്‍ട്ടി പ്രവര്‍ത്തകരും പിടിച്ചുമാറ്റി മര്‍ദിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ശേഖര്‍ ബംഗലെ എന്നയാളാണ് പ്രതിഷേധിച്ചതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. തന്റെ സമുദായം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലേക്ക് സര്‍ക്കാറിന്റെ ശ്രദ്ധ ക്ഷണിക്കാനാണ് ഇത് ചെയ്തതെന്ന് ഇയാള്‍ പറഞ്ഞു. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ മുഖ്യമന്ത്രിക്കോ മറ്റു മന്ത്രിമാര്‍ക്കോ എതിരെ കരിഓയില്‍ പ്രയോഗം നടത്തുമെന്നും ഇയാള്‍ പറഞ്ഞു. പ്രതിഷേധിച്ചയാള്‍ക്കെതിരെ നടപടിക്ക് നിര്‍ദേശിച്ചിട്ടില്ലെന്ന് മന്ത്രി പിന്നീട് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് നഗരത്തിൽ പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം ; ഉദ്യോഗസ്ഥന് പരിക്ക്

0
കോഴിക്കോട് : കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരേ ആക്രമണം....

ഭാരതത്തിൽ മുസ്ലീങ്ങൾ ഉണ്ടാകരുതെന്ന് കരുതുന്നവർ യഥാർഥ ഹിന്ദുവല്ല : ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവത്

0
ന്യൂയോർക്ക്: ഹിന്ദുരാഷ്ട്ര സങ്കൽപം എന്നാൽ മുസ്ലീങ്ങളെ ഒഴിവാക്കിയുള്ളതല്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ...

യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മോചനദ്രവ്യം ആവശ്യപ്പെട്ട കേസ് : ഒരാൾ കൂടി അറസ്റ്റിൽ

0
കോഴിക്കോട്: ബെം​ഗളൂരുവിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി ന​ഗ്നനാക്കി മര്‍ദ്ദിക്കുകയും രക്ഷിതാക്കളെ വിളിച്ച്...

നേപ്പാളിൽനിന്ന് 16 മലയാളികൾ കൂടി നാട്ടിലേക്ക് മടങ്ങി ; ഇനി കണ്ടെത്താനുള്ളത് ഏഴ് മലയാളികളെ

0
ന്യൂഡൽഹി: നേപ്പാളിൽ കുടുങ്ങിയ 16 മലയാളികൾ സുരക്ഷിതരായി തിരികെ മടങ്ങിയെന്ന് മുഖ്യമന്ത്രി...