പ്രായപൂര്‍ത്തിയാകാത്ത മൂന്ന് മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

For full experience, Download our mobile application:
Get it on Google Play

ആരവല്ലി : പ്രായപൂര്‍ത്തിയാകാത്ത മൂന്ന് മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യയ്ക്കു ശ്രമിച്ചു. ഗുജറാത്തിലെ ആരവല്ലി ജില്ലയിലാണ് ദാരുണ സംഭവം. സംഭവത്തില്‍ പ്രതി ജീവഭായ് ദേദൂണിവിനെ ഇസാരി പോലീസ് കസ്റ്റഡിയിലെടുത്തു.

ഭാര്യക്ക് മറ്റൊരു ബന്ധമുണ്ടെന്ന് ആരോപിച്ചാണ് വെള്ളിയാഴ്ച രാത്രി പ്രതി ഭാര്യയെ കോടാലികൊണ്ട് ആക്രമിച്ചത്. ഭാര്യയെ ഗുരുതരമായി പരുക്കേല്‍പ്പിച്ച ശേഷം രണ്ടരയും എട്ടും വയസ്സുള്ള രണ്ട് പെണ്‍മക്കളെയും ഒന്‍പത് വയസ്സുള്ള മകനെയും ഗ്രാമത്തിനടുത്തുള്ള ഡാമില്‍ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു പ്രതി.

കുട്ടികളുടെ മൃതദേഹങ്ങള്‍ ശനിയാഴ്ച വൈകുന്നേരം കണ്ടെടുത്തു. ഞായറാഴ്ച രാവിലെ പ്രതി ഡാമിനടുത്തുള്ള മരത്തില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചെങ്കിലും സംഭവം കണ്ട ഗ്രാമവാസികള്‍ ഇത് തടയുകയായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ഇയാളുടെ ഭാര്യയും ആശുപത്രിയില്‍ ചികിത്സയിലാണ്. അവരുടെ നില ഗുരുതരമാണ്. ഐപിസി സെക്‌ഷന്‍ 302, 307 എന്നിവ പ്രകാരം പ്രതിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...