എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് ആര്‍എസ്‌എസ് ആചാര്യന്‍ കെ ബി ഹെഡ്‌ഗെവാറിനെ കുറിച്ചുള്ള പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തി മധ്യപ്രദേശ്

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍ : എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് ആര്‍എസ്‌എസ് ആചാര്യന്‍ കെ ബി ഹെഡ്‌ഗെവാറിനെ കുറിച്ചുള്ള പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തി മധ്യപ്രദേശ് സര്‍ക്കാര്‍. എംബിബിഎസ് ഒന്നാം വര്‍ഷ ഫൗണ്ടേഷന്‍ കോഴ്‌സിന്റെ ഭാഗമായാണ് പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയതെന്ന് മധ്യപ്രദേശ് വിദ്യഭ്യാസ വകുപ്പിനെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആര്‍എസ്‌എസ് സ്ഥാപക നേതാവ് കെ ബി ഹെഡ്‌ഗെവാര്‍, ഭാരതീയ ജനസംഘ് നേതാവ് ദീന്‍ദയാല്‍ ഉപധ്യായ എന്നിവര്‍ക്ക് പുറമെ സ്വാമി വിവേകാനന്ദയും ബി ആര്‍ അംബേദ്ക്കറും ഫൗണ്ടേഷന്‍ കോഴ്‌സിലുണ്ടാകും. വിദ്യാര്‍ഥികളില്‍ സാമൂഹ്യബോധവും ധാര്‍മികതയും ഉണര്‍ത്താനാണ് നടപടിയെന്ന് വിദ്യാഭ്യാസമന്ത്രി വിശ്വാസ് സാരങ്ക് പറഞ്ഞു.

ആയുര്‍വേദ ആചാര്യന്‍മാരായ ചരക മഹര്‍ഷിയെ കുറിച്ചും സുശ്രുദനെ കുറിച്ചും വിദ്യാര്‍ഥികളെ പഠിപ്പിക്കും. ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളുടെ ഫൗണ്ടേഷന്‍ കോഴ്‌സില്‍ ധാര്‍മികബോധം വളര്‍ത്താനുതകുന്ന ഭാഗങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് നാഷണല്‍ മെഡിക്കല്‍ കൗണ്‍സില്‍ (എന്‍എംസി) ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് മഹാന്‍മാരെ കുറിച്ച്‌ കുട്ടികളെ പഠിപ്പിക്കാന്‍ തീരുമാനച്ചതെന്ന് സര്‍ക്കാര്‍ പറഞ്ഞു.

ഹെഡ്‌ഗെവാറും ഉപധ്യായയും വിവേകാനന്ദനും ജീവിതത്തെ കുറിച്ച്‌ വലിയ ദര്‍ശനങ്ങളുള്ളവരായിരുന്നു. ഇവരുടെ ജീവിതം വിദ്യാര്‍ഥികളില്‍ സ്വാധീനം ചെലുത്തുമെന്നും വിശ്വാസ് സാരങ്ക് പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. എംബിബിഎസ് അഡ്മിഷന് ശേഷം ഒരു മാസത്തോളമാണ് ഫൗണ്ടേഷന്‍ ക്ലാസുകള്‍ നടത്തുക. പ്രതിവര്‍ഷം രണ്ടായിരത്തോളം പേരാണ് മധ്യപ്രദേശില്‍ എംബിബിഎസിന് അഡ്മിഷനെടുക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...