ദളിത് യുവാവിന്റെ ചെവിയിൽ മൂത്രമൊഴിച്ചു ; രണ്ടു പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ: മധ്യപ്രദേശില്‍ ആദിവാസി യുവാവിന്റെ മുഖത്ത് ബിജെപി നേതാവ് മൂത്രമൊഴിച്ച സംഭവം വിവാദമായതിന് പിന്നാലെ ഉത്തര്‍ പ്രദേശിലും സമാന സംഭവം. ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ ജുഗൈല്‍ പ്രദേശത്താണ് ദളിത് യുവാവിന്റെ ചെവിയില്‍ സുഹൃത്ത് മൂത്രമൊഴിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രണ്ടുപേരെ ഉത്തര്‍ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു.

ഈ മാസം പതിനൊന്നിനാണ് സംഭവം നടന്നത്. ഇരുവരും സുഹൃത്തുക്കളാണ്. ഇവര്‍ ഒരുമിച്ച് മദ്യപിക്കുന്നതിനിടയില്‍ വഴക്കുണ്ടായതായി പോലീസ് പറയുന്നു. ഇതോടെ ജവഹര്‍ പട്ടേല്‍ എന്നയാള്‍ ഗുലാബ് ഗോള്‍ എന്ന യുവാവിന്റെ ചെവിയില്‍ മൂത്രമൊഴിച്ചത്. മൂത്രമൊഴിക്കുന്നതിന് മുന്‍പായി ജവഹര്‍ പട്ടേല്‍ ഗുലാബ് ഗോളിനെ ആക്രമിച്ചിരുന്നു. മദ്യലഹരിയിലായതിനാല്‍ തനിക്ക് നേരെ നടക്കുന്ന അതിക്രമം ഗുലാബ് ഗോളിന് മനസിലായിരുന്നില്ല. സംഭവത്തിന്റെ വീഡിയോ മറ്റാരോ പകര്‍ത്തുകയും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് ഗുലാബ് ഗോള്‍ പരാതി നല്‍കുകയും പോലീസ് കേസെടുക്കുകയുമായിരുന്നു. ജവഹര്‍ പട്ടേലിനെയും കൂട്ടാളിയെയുമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...