തിരുവനന്തപുരം: രാത്രിയില്‍ പെണ്‍വേഷം കെട്ടിനടന്ന തൈക്കാട്ടുശേരി നഗരി സ്വദേശിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. നാട്ടുകാരില്‍ ചിലര്‍ കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ വൈക്കത്തുനിന്നു വരികയാണെന്നായിരുന്നു മറുപടി.
സ്ത്രീകള്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ ധരിച്ച് കഴിഞ്ഞ ദിവസം രാത്രിയാണ് ഇയാള്‍ മാക്കേക്കടവ് ജങ്ഷനിലെത്തിയത്. സംശയം തോന്നിയ നാട്ടുകാര്‍ വിവരം പോലീസിനെ അറിയിച്ചു. തുടര്‍ന്ന് പൂച്ചാക്കല്‍ പോലീസ് എത്തി ചോദ്യം ചെയ്തപ്പോള്‍ മദ്യപിച്ചിട്ടുണ്ടെന്നും വീട്ടുകാരോട് വഴക്കിട്ടിറങ്ങിയതാണെന്നും അറിയിച്ചു. രാത്രിതന്നെ യുവാവിനെ പോലീസ് വീട്ടില്‍ കൊണ്ടുവിട്ടു.