വീട്ടില്‍ അതിക്രമിച്ചു കയറി മാനസിക വൈകല്യമുള്ള സ്ത്രീയെ ബലാത്സംഗം ചെയ്തു ; പ്രതിക്ക് 10 വർഷം തടവ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: വീട്ടില്‍ അതിക്രമിച്ചു കയറി മാനസിക വൈകല്യമുള്ള സ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് പത്ത് വര്‍ഷം കഠിന തടവും 75,000 രൂപ പിഴയും വിധിച്ച് കോടതി. അവിടനല്ലൂര്‍, പൂനത്ത് സ്വദേശി മുഹമ്മദി(51)നെയാണ് കോഴിക്കോട് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ. നൗഷാദലി ശിക്ഷിച്ചത്. 2021ലാണ് ക്രൂരകൃത്യം നടന്നത്. അസുഖ ബാധിതയായി കിടപ്പിലായിരുന്നു പരാതിക്കാരി. ഈ സമയം അനുജന്‍റെ മകള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പ്രതി വീട്ടില്‍ അതിക്രമിച്ച് കയറിയ ശേഷം പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു. പിന്നീട് പരാതിക്കാരി കിടന്നിരുന്ന റൂമില്‍ കയറി ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.

ഇയാളില്‍ നിന്ന് രക്ഷപ്പെട്ടോടിയ പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങി ഓടുകയും ജോലിക്ക് പോയ അച്ഛമ്മയോട് വിവരം പറയുകയും ചെയ്തു. തുടര്‍ന്ന് ഇവരെത്തി അതിജീവിതയെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിക്ക് നേരെ നടത്തിയ അതിക്രമത്തിന് ഇയാളെ നേരത്തേ പോക്‌സോ വകുപ്പ് ചുമത്തി ശിക്ഷിച്ചിരുന്നു. ബാലുശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എംകെ സുരേഷ് കുമാറാണ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ജെതിന്‍ ഹാജരായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർജുൻ ആയങ്കിക്ക് ജാമ്യം ; കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ നടപടി തുടങ്ങി പൊലീസ്

0
കണ്ണൂര്‍: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ജാമ്യം. കണ്ണൂർ സൈബർ...

മകളുടെ മുന്നിൽവച്ച് ലൈംഗികവൈകൃതം ; ഭാര്യയുടെ സ്വകാര്യദൃശ്യങ്ങൾ വിറ്റ പ്രതിയ്‌ക്കെതിരെ പോക്സോ ചുമത്തി

0
കൊല്ലം : കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകൾക്കു വിറ്റെന്ന യുവതിയുടെ...

അത്യാധുനിക സ്മാർട്ട് ആംബുലൻസുകളുമായി അബുദാബി

0
അബുദാബി: അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികൾക്ക് ആശുപത്രിയിലെത്തുംമുമ്പ് തന്നെ വിദഗ്ധ...

മലപ്പുറം മണ്ണാർമലയിൽ വാഹനാപകടം ; കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് പതിനാറുകാരന് ദാരുണാന്ത്യം

0
മലപ്പുറം: മലപ്പുറം മണ്ണാർമലയിലുണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കാറും സ്‌കൂട്ടറും...