മാരക രാസലഹരി വസ്തുവായ മെത്താംഫിറ്റമിനുമായി യുവാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പ് സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ മാരക രാസലഹരി വസ്തുവായ മെത്താംഫിറ്റമിനുമായി യുവാവ് പിടിയിലായി. പുളിക്കല്‍ ആലക്കപ്പറമ്പ് കുടുക്കില്‍ പുറ്റാനിക്കാട് മുഹമ്മദ് മുസ്തഫയാണ് (33) അറസ്റ്റിലായത്. വില്‍പനക്കായി സൂക്ഷിച്ച 5.539 ഗ്രാം മെത്താംഫിറ്റമിനും 4,800 രൂപയും മൊബൈല്‍ ഫോണും പിടിച്ചെടുത്തു. കൊണ്ടോട്ടി, പാണ്ടിക്കാട് ഭാഗത്ത് മലപ്പുറം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.എം. ശൈലേഷിന്റെ നേതൃത്വത്തില്‍ മലപ്പുറം എക്‌സൈസ് റെയ്ഞ്ച് സംഘം നടത്തിയ പരിശോധനയിലാണ് ലഹരിവേട്ട.

കൊണ്ടോട്ടി, കരിപ്പൂര്‍ വിമാനത്താവള പരിസരം, എടവണ്ണപ്പാറ ഭാഗങ്ങളില്‍ യുവാക്കളെ കേന്ദ്രീകരിച്ച് വ്യാപകമായി രാസലഹരി വില്‍പന നടത്തിവരുന്നയാളാണ് മുസ്തഫയെന്നും ഇയാളുടെ കൂട്ടാളികളെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രതിയെ മലപ്പുറം ജിഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അസി. എക്‌സൈസ് ഇന്‍സ് പെക്ടര്‍മാരായ ടി. ദിനേശന്‍, ടി. സന്തോഷ്, മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സ് പ്രിവന്‍റീവ് ഓഫിസര്‍ പ്രമോദ് ദാസ്, ഗ്രേഡ് പ്രിവന്റീവ് ഓഫിസര്‍ എന്‍. രഞ്ജിത്ത്, സി.ഇ.ഒമാരായ ഷംസുദ്ദീന്‍, ഹാഷിര്‍, സില്ല എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മകളുടെ മുന്നിൽവച്ച് ലൈംഗികവൈകൃതം ; ഭാര്യയുടെ സ്വകാര്യദൃശ്യങ്ങൾ വിറ്റ പ്രതിയ്‌ക്കെതിരെ പോക്സോ ചുമത്തി

0
കൊല്ലം : കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകൾക്കു വിറ്റെന്ന യുവതിയുടെ...

അത്യാധുനിക സ്മാർട്ട് ആംബുലൻസുകളുമായി അബുദാബി

0
അബുദാബി: അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികൾക്ക് ആശുപത്രിയിലെത്തുംമുമ്പ് തന്നെ വിദഗ്ധ...

മലപ്പുറം മണ്ണാർമലയിൽ വാഹനാപകടം ; കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് പതിനാറുകാരന് ദാരുണാന്ത്യം

0
മലപ്പുറം: മലപ്പുറം മണ്ണാർമലയിലുണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കാറും സ്‌കൂട്ടറും...

ദേശീയപാത സർവീസ് റോഡുകളിലെ ഗതാഗതക്കുരുക്ക് : എൻഎച്ച്എഐ ഗതാഗത ക്രമീകരണം മാറ്റുന്നു

0
കോഴിക്കോട് : വെങ്ങളം – രാമനാട്ടുകര ദേശീയപാതയിലെ സർവീസ് റോഡുകളിൽ ചിലയിടങ്ങളിൽ...