തൃശൂര്‍ മോഡൽ തട്ടിപ്പ് ; 78 ലക്ഷം രൂപ തട്ടിയ മാനേജരും അസിസ്റ്റന്‍റ് മാനേജരും പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പട്ടാമ്പിയിലെ ധനകാര്യ സ്ഥാപനത്തിൽ തൃശൂര്‍ മോഡൽ തട്ടിപ്പ്. 78 ലക്ഷം രൂപയുടെ തിരിമറി നടത്തിയ സംഭവത്തിൽ സ്ഥാപനത്തിൻറെ മാനേജരും അസിസ്റ്റന്‍റ് മാനേജരുമാണ് പിടിയിലായത്. ഒറ്റപ്പാലം സ്വദേശികളായ ഹരീഷ്, രജീഷ് എന്നിവരെയാണ് പട്ടാമ്പി പോലീസ് അറസ്റ്റ് ചെയ്തത്. പട്ടാമ്പിയിലെ തേജസ്സ് സൂര്യനിധി ലിമിറ്റഡ് കമ്പനിയിലാണ് തട്ടിപ്പ് നടന്നത്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവിലെ സ്വര്‍ണ പണയ വായ്പകളിലാണ് പ്രതികള്‍ തിരിമറി നടത്തിയത്. സ്വര്‍ണ പണയ വായ്പായിനത്തിൽ മാത്രം ഇരുവരും നടത്തിയത് 72 ലക്ഷത്തിൻറെ തിരിമറി. ഇതിനു പുറമെ 10 പവൻ സ്വര്‍ണ ഉരുപ്പടികളിലെ കണക്കിലും ക്രമക്കേട് നടത്തി അഞ്ചര ലക്ഷവും തട്ടിയെടുത്തു. കണക്കുകളിൽ അന്തരം വന്നതോടെ സ്ഥാപനം നടത്തിയ അന്വേഷത്തിലാണ് തട്ടിപ്പുവിവരം പുറത്തുവന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ 77 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേട് കണ്ടെത്തി. വ്യാജ ലോണുകൾ ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്. കമ്പനിയുടെ ഡിജിറ്റൽ പേഴ്സണൽ ലോൺ അക്കൗണ്ടിൽനിന്ന് പണം തുല്യമായി വീതിച്ചെടുത്താണ് ഇരുവരും ലക്ഷങ്ങള്‍ തട്ടിയതെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങിയുണ്ടായ ദുരന്തത്തില്‍ മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കും

0
ഹാനോയി: വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങിയുണ്ടായ ദുരന്തത്തില്‍ മരിച്ച മലയാളി ദമ്പതികളുടെ...

വയനാട്ടിലെ ഉരുൾപൊട്ടൽ മുന്നറിയിപ്പ് പദ്ധതി സാങ്കേതിക കുരുക്കിൽ

0
മേപ്പാടി: വയനാട്ടിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കാൻ അമൃത...

അമേരിക്ക ഇടപെടൽ നിർത്തണം ; ഹോർമുസ് കടലിടുക്ക് അടച്ചെന്ന് പ്രഖ്യാപിച്ച് ഇറാൻ

0
ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് അടച്ചെന്ന് പ്രഖ്യാപിച്ച് ഇറാൻ രം​ഗത്ത്. മേഖലയിലെ യുഎസ് ഇടപെടൽ...

വിഖ്യാത ഗായിക എസ്. ജാനകിക്ക് ഇന്ന് അന്ത്യാഞ്ജലി ; മൈസൂരിലെ വീട്ടിൽ അന്ത്യവിശ്രമം

0
തിരുവനന്തപുരം: അന്തരിച്ച തെന്നിന്ത്യൻ വാനമ്പാടി എസ്. ജാനകിക്ക് വിട നൽകാനൊരുങ്ങി സംഗീതലോകം....