രാജ്യത്ത് കഴിഞ്ഞ പത്തുവർഷത്തിനിടെ ഇ.ഡി രജിസ്റ്റർ ചെയ്ത കേസുകളിൽ ശിക്ഷ ലഭിച്ചത് ഒരു ശതമാനത്തിൽ താഴെ മാത്രം ; കണക്കുകൾ പുറത്തുവിട്ടു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: രാജ്യത്ത് പത്തുവർഷത്തിനിടെ ഇ.ഡി രജിസ്റ്റർ ചെയ്ത കേസുകളിൽ ശിക്ഷ ലഭിച്ചത് ഒരു ശതമാനത്തിൽ താഴെ മാത്രം . യുഎപിഎ കേസുകളിൽ കുറ്റവിമുക്തരാക്കപ്പെട്ടവരുടെ എണ്ണം ശിക്ഷിക്കപ്പെട്ടതിന്‍റെ ഇരട്ടിയിലധികമാണ്. പാർലമെന്‍റില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്. ഹൈദരാബാദ് ലോക്‌സഭാ എംപിയും AIMIM തലവൻ അസദുദ്ദീൻ ഒവൈസിയുടെ ചോദ്യത്തിന് മറുപടിയായാണ് യുഎപിഎ,പിഎംഎല്‍എ പ്രകാരം രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദാംശങ്ങൾ കേന്ദ്ര സർക്കാർ പുറത്തുവിട്ടത്.കഴിഞ്ഞ 10 വർഷത്തിനിടെ ഇ ഡി രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 5297 ആണ്.ഇത്രയും കേസുകൾ രജിസ്റ്റർ ചെയ്തെങ്കിലും ശിക്ഷിക്കപ്പെട്ടത് 40 പേർ മാത്രം.

2014 മുതൽ 2024 വരെ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത് ഡൽഹിയിലാണ്. 132 രാഷ്ട്രീയ പ്രവർത്തകർക്കെതിരെയാണ് ഇ ഡി കേസെടുത്തത്. പക്ഷെ ശിക്ഷിച്ചത് ഒരാളെ മാത്രം. കഴിഞ്ഞ നാല് വർഷത്തിനിടെ കേരളത്തിൽ നിന്നും 13 കേസുകൾ ഇ.ഡി രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2014 മുതൽ യുഎപിഎ പ്രകാരം ഇതുവരെ രാജ്യത്ത് 8,719 കേസുകൾ രജിസ്റ്റർ ചെയ്തു.യു എ പി എ കേസുകളിൽ 222 പേർ ശിക്ഷക്കപ്പെട്ടപ്പോൾ 567 പേർ കുറ്റവിമുക്തരായെന്നാണ് കേന്ദ്രസർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.അന്വേഷണ ഏജൻസികളെ കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്ന പ്രതിപക്ഷം ആരോപണം

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേഡീസ് ഹോസ്റ്റലിലേക്ക് കാർ ഇടിച്ചുകയറ്റി മദ്യപാനിയുടെ അതിക്രമം; ഗേറ്റും സ്കൂട്ടറുകളും തകർത്തു

0
ഭുവനേശ്വർ: മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ നിയന്ത്രണംവിട്ട് ലേഡീസ് ഹോസ്റ്റൽ വളപ്പിലേക്ക്...

വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളിയായ 26കാരനെ കാണാതായ സംഭവം ; തിരച്ചിൽ ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട്...

0
കൊല്ലം: കൊല്ലം നീണ്ടകരയിൽ വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളിയായ 26കാരനെ കാണാതായ...

പത്തനംതിട്ട നഗരസഭ ഓഫീസിലേക്ക് എല്‍.ഡി.എഫ് മാര്‍ച്ച് നടത്തി

0
പത്തനംതിട്ട : തദ്ദേശ സ്ഥാപനങ്ങളോടുള്ള സർക്കാർ അവഗണനക്ക് എതിരെയും പത്തനംതിട്ട നഗരസഭ...

കെ.എഫ്‌.സി യെ രാജ്യത്തെ മികച്ച സംസ്ഥാന ധനകാര്യ സ്ഥാപനമാക്കും : മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം : കേരള ഫിനാൻഷ്യൽ കോർപ്പറേഷനെ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാന...