കുറഞ്ഞ പലിശയ്ക്ക് വായ്പ തരാമെന്ന് വാഗ്ദാനം ചെയ്ത് വീട്ടമ്മയിൽ നിന്ന് 6 ലക്ഷം തട്ടി ; ആലപ്പുഴയിൽ യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ആലപ്പുഴ മാന്നാറിൽ കുറഞ്ഞ പലിശയ്ക്ക് വായ്പ നൽകാമെന്ന് വാഗ്ദാനം ചെയ്ത് വീട്ടമ്മയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ. അമ്പലപ്പുഴ സ്വദേശി വിപിൻ ജോൺസനെയാണ് മാന്നാർ പോലീസ് അറസ്റ്റ് ചെയ്തത്. കുറഞ്ഞ പലിശനിരക്കിൽ വായ്പ ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ചാണ് വീട്ടമ്മയിൽ നിന്ന് പ്രതി ആറ് ലക്ഷം രൂപ തട്ടിയെടുത്തത്. ‘മഹാലക്ഷ്മി ഫിനാൻസ്’ എന്ന പേരിൽ പത്രങ്ങളിൽ പരസ്യം നൽകിയാണ് പ്രതി തട്ടിപ്പ് നടത്തിയിരുന്നതെന്ന് പോലീസ് പറയുന്നു. കുറഞ്ഞ പലിശയ്ക്ക് വലിയ തുക വായ്പയായി നൽകാമെന്ന് വിശ്വസിപ്പിച്ച ശേഷം മുൻകൂറായി പണം ആവശ്യപ്പെടുകയായിരുന്നു. മാന്നാർ സ്വദേശിയായ വീട്ടമ്മയ്ക്ക് 20 ലക്ഷം രൂപ വായ്പ നൽകാമെന്ന് പറഞ്ഞാണ് 6 ലക്ഷം രൂപ തട്ടിയെടുത്തത്.

വ്യാജ സിം കാർഡുകളും വ്യാജ പേരും ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. അനീഷ് എന്ന പേരിലാണ് വിപിൻ ജോൺസൺ ഇടപാടുകൾ നടത്തിയിരുന്നത്. തട്ടിപ്പാണെന്ന് മനസ്സിലായതോടെയാണ് വീട്ടമ്മ പോലീസിൽ പരാതി നൽകിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...