മാനന്തവാടി: കര്‍ണാടകയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് മാനന്തവാടി സ്വദേശി മരണപ്പെട്ടു. ചെറ്റപ്പാലം പുഞ്ചക്കണ്ടി ഉസ്മാന്‍ (51) ആണ് മരിച്ചത്. മറ്റൊരാളും അപകടത്തില്‍ മരണപ്പെട്ടിട്ടുണ്ടെങ്കിലും ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഹാസനില്‍ ഇന്ന് പുലര്‍ച്ചയോടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ റോഡരികിലെ തോട്ടിലേക്ക് മറിയുകയായിരുന്നു. സൈനബയാണ് ഉസ്മാന്റെ ഭാര്യ. മക്കള്‍ നിയാസ്, റമീസ്, ഇര്‍ഫാന മരുമക്കള്‍: മൊയ്തുട്ടി, ഡാനിയ.
കര്‍ണാടകയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് മാനന്തവാടി സ്വദേശി മരിച്ചു
RECENT NEWS
Advertisment