മണ്ഡലകാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ; മണ്ണാറക്കുളഞ്ഞി-പമ്പ പാതയുടെ പണി പൂർത്തിയാക്കിയിട്ടില്ല

For full experience, Download our mobile application:
Get it on Google Play

റാന്നി : മണ്ഡലകാലം ആരംഭിക്കാൻ രണ്ട് ദിവസം മാത്രം അവശേഷിക്കുമ്പോഴും ശബരിമല പ്രധാനപാതയായ മണ്ണാറക്കുളഞ്ഞി-പമ്പ പാതയുടെ പണി പൂർത്തിയാക്കിയിട്ടില്ല. റോഡിന്റെ വശം കോൺക്രീറ്റിങ്, കൊരുപ്പുകട്ട പാകൽ, വശങ്ങളിലെ കാടുകളയൽ എന്നിവയൊക്കെ നടന്നുവരുന്നതേയുള്ളൂ. കുറെ ഭാഗത്തെ ബി.സി. ടാറിങ്ങും. ഏതാനും ആഴ്ചകൾക്ക് മുമ്പാണ് ബി.സി.ടാറിങ് പൂർത്തിയാക്കിയത്. പലഭാഗത്തും വശത്ത് കൊരുപ്പുകട്ടകൾ പാകുന്ന ജോലികൾ നടക്കുന്നതേയുള്ളൂ. ഇടത്തറമുക്കിൽ പണികൾ നടന്നുവരുന്നു.വടശ്ശേരിക്കര കന്നാൻ പാലത്തിന് സമീപം കട്ടകൾ പാകാൻ തുടങ്ങിയിട്ടില്ല. മാടമൺ ഭാഗത്തും വശങ്ങളിൽ കോൺക്രീറ്റിങ് പൂർത്തിയാക്കാനുണ്ട്. പ്ലാപ്പള്ളി മുതൽ നിലയ്ക്കൽ വരെയുള്ള ഭാഗത്ത് പൈപ്പിടാനെടുത്ത കുഴികൾ മൂടി ടാറിങ് തുടങ്ങിയിട്ടേയുള്ളൂ. പ്ലാപ്പള്ളി മുതൽ റോഡിന്റെ വലതുഭാഗം കുഴിമൂടിയ മെറ്റലിട്ടനിലയിൽ കിടക്കുകയാണ്. ടാറിങ് ഇനിയും നടത്തണം. ഈ ഭാഗത്തെ കാടുകളയൽ ജോലിയും തുടങ്ങിയിട്ടേയുള്ളൂ. പ്ലാപ്പള്ളി മുതൽ പമ്പ വരെ ഇക്കുറി അറ്റകുറ്റപ്പണികളും വശത്തെ ടാറിങ്ങും മാത്രമാണുള്ളത്. മണ്ഡലകാലം തുടങ്ങുമ്പോൾ മുതൽ വാഹനത്തിരക്കാവും. അതിന് മുമ്പായി പണികൾ തീർന്നില്ലെങ്കിൽ അത് ഗതാഗതത്തെ ബാധിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിമന്റ് വില കുതിക്കുന്നു

0
കൊച്ചി : നിർമ്മാണ സാമഗ്രികളുടെ വില കുത്തനെ ഉയർന്നതോടെ കേരളത്തിലെ...

കെഎസ്ആർടിസി ബിസിനസ് ക്ലാസ് ബസുകളുടെ ഉദ്ഘാടനത്തിൽ മാറ്റം ; തിരുവനന്തപുരം – എറണാകുളം സർവീസ്...

0
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ അഭിമാന പദ്ധതിയായ ബിസിനസ് ക്ലാസ് ബസുകളുടെ ഉദ്ഘാടനത്തിൽ മാറ്റം....

ബിജെപി എംപിയുടെ ലുങ്കീവാലാ പരാമർശം ; അവകാശ ലംഘനത്തിന് നോട്ടീസ് നൽകി ജോൺ ബ്രിട്ടാസ്

0
ന്യൂഡൽഹി : ലുങ്കീവാലാ പരാമർശത്തിൽ രാജ്യസഭയിൽ ബഹളം. സി.പി.എം. അംഗം ജോൺ...

ഡൽഹി പ്രതിഷേധത്തില്‍ ചര്‍ച്ചക്ക് തയ്യാറെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

0
ന്യൂഡൽഹി : ഡൽഹി പ്രതിഷേധത്തിൽ ചർച്ചക്ക് തയ്യാറെന്ന് കേന്ദ്ര ആഭ്യന്തര...