മണ്ഡല മകര വിളക്ക് : നെയ്യ് നല്‍കുന്നതിനുള്ള അനുമതി മില്‍മയ്ക്ക്

For full experience, Download our mobile application:
Get it on Google Play

ശബരിമല : നവംബറില്‍ ആരംഭിക്കുന്ന മണ്ഡല, മകര വിളക്ക് തീര്‍ത്ഥാടന കാലത്ത് ശബരിമല, പമ്പ, നിലക്കല്‍ ക്ഷേത്രങ്ങളില്‍ പ്രസാദം തയ്യാറാക്കുന്നതിന് വേണ്ട നെയ്യ് നല്‍കുന്നതിനുള്ള അനുമതി മില്‍മ (കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍) യ്ക്ക് ലഭിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് നെയ്യ് നല്‍കുന്നതിനുള്ള അനുമതി മില്‍മയ്ക്ക് നല്‍കിയത്. സംസ്ഥാനത്ത് ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള ക്ഷേത്രങ്ങള്‍ക്ക് ആവശ്യമുള്ള പാല്‍, തൈര്, നെയ്യ്, വെണ്ണ തുടങ്ങിയ എല്ലാ ഉല്‍പ്പന്നങ്ങളും മില്‍മയില്‍ നിന്ന് വാങ്ങണമെന്ന് ദേവസ്വം, സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ നിര്‍ദ്ദേശിച്ചിരുന്നു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ഉന്നതാധികാര അവലോകന സമിതി മില്‍മ നെയ്യിന്‍റെ ഉയര്‍ന്ന ഗുണനിലവാരം ഉറപ്പുവരുത്തി. മില്‍മ ഉദ്യോഗസ്ഥരുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തി. ശബരിമല, പമ്പ, നിലക്കല്‍ എന്നിവിടങ്ങളില്‍ മില്‍മ സ്റ്റാളുകള്‍ സ്ഥാപിക്കാനുള്ള നിര്‍ദ്ദേശവും ദേവസ്വം ബോര്‍ഡ് പരിഗണിക്കുന്നുണ്ട്. മില്‍മ ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരത്തിനും വിശ്വാസ്യതക്കും ലഭിച്ച അംഗീകാരമായാണ് ദേവസ്വം ബോര്‍ഡിന്‍റെ ഈ തീരുമാനത്തെ കാണുന്നതെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇടുക്കിയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി

0
ഇടുക്കി: ശാന്തൻപാറയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി. ഈശ്വരൻ...

കാർഷിക മേഖലയുടെ വികസനത്തിനും കർഷകക്ഷേമത്തിനുമായി കേന്ദ്രപദ്ധതികൾ ക്രിയാത്മകമായി നടപ്പിലാക്കിയത് നരേന്ദ്ര മോദി...

0
പത്തനംതിട്ട: മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുകയും കാർഷികോൽപാദനം സുസ്ഥിരമാക്കുകയും ചെയ്യുന്നതിന് സംയോജിത വളപ്രയോഗം...

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോര്‍പറേഷനിലെ 19 ബിജെപി കൗണ്‍സിലര്‍മാര്‍

0
തിരുവനന്തപുരം: ഹൈക്കോടതിയില്‍ നിന്നുള്ള തിരിച്ചടിക്ക് പിന്നാലെ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ്...

മിന്നൽ പ്രളയം: അരുണാചലിൽ പതിനഞ്ചോളം വീടുകൾ തകർന്നു; പാലം ഒലിച്ചുപോയി, രക്ഷാപ്രവർത്തനം ദുഷ്കരം

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ വൻ നാശനഷ്ടം....