മന്ദമരുതി – കക്കുടുമൺ റോഡ് : ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കുന്നു ; കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

മന്ദമരുതി: മന്ദമരുതി – കക്കുടുമൺ റോഡ് പണി അനന്തമായി വൈകിപ്പിച്ച് ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കുകയും തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ കൊടുക്കാൻ കാണിക്കുന്ന ജാഗ്രത റോഡ് പണി പൂർത്തിയാക്കുന്നതിൽ കാണിക്കുവാൻ കെ.റ്റി.യു.സി തയ്യാറാവണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ക്രെഡിറ്റ് നേടാൻ അല്ല കോൺഗ്രസ് സമരം ചെയ്യുന്നത്, മറിച്ച് ജനങ്ങളുടെ ദുരിതം കണ്ട് സഹികെട്ടാണ്. പണികൾ പൂർത്തിയാവാൻ വൈകിയാൽ ഇനിയും സമരങ്ങൾ കോൺഗ്രസ്‌ സംഘടിപ്പിക്കും. രണ്ടു വർഷം മുമ്പ് ആരംഭിച്ച പണികൾ പൂർത്തിയാവാത്തത് മൂലം റോഡിലൂടെ കാൽനട യാത്ര പോലും ദുസഹമായിരിക്കുന്നു.

റോഡിന് ഫണ്ട് അനുവദിപ്പിച്ചു എന്ന് പറഞ്ഞ് ഫ്ലക്സ് ബോർഡുകൾ വെച്ച് അംഗീകാരം നേടാൻ ശ്രമിച്ചത് കേരള കോൺഗ്രസ് (എം) പാർട്ടി ആണ്. ഇപ്പോൾ അവർ ഈ റോഡിനെയും ഇവിടുത്തെ ജനങ്ങളെയും മറന്ന മട്ടാണ്. സിപിഎം ജില്ലാ സെക്രട്ടറിയായ മുൻ എംഎൽഎ 35 ലക്ഷം രൂപ മുടക്കി ഇട്ടിയപ്പാറയിൽ നിർമ്മിച്ച അമിനിറ്റി സെന്റർ തുറന്നു നൽകുവാനും പുതമണ്ണിലെ പുതിയ പാലം പണിയുവാനും ബന്ധപ്പെട്ട മണ്ഡലം കേരള കോൺഗ്രസ് കമ്മിറ്റികൾ എംഎൽഎക്ക് നിവേദനം നൽകി ജനങ്ങളെ സഹായിക്കണമെന്നും കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ്‌ പ്രമോദ് മന്ദമരുതി അധ്യക്ഷത വഹിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമൂസ് കടലിടുക്കിൽ കനത്ത സുരക്ഷാ നീക്കവുമായി ഇറാൻ; നിയന്ത്രിത സമുദ്ര മേഖല പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന്...

0
ടെഹ്റാൻ: ഗൾഫ് മേഖലയിൽ സംഘർഷം വർധിക്കുന്നതിനിടെ, നിർണായക സൈനിക നീക്കവുമായി ഇറാൻ....

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു

0
കോഴിക്കോട്: കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു....