ഉന്നത നിലവാരത്തില്‍ നിര്‍മ്മാണം നടക്കുന്ന മന്ദമരുതി-വെച്ചൂച്ചിറ റോഡില്‍ ഗര്‍ത്തം രൂപപെട്ടു

For full experience, Download our mobile application:
Get it on Google Play

റാന്നി: ഉന്നത നിലവാരത്തില്‍ നിര്‍മ്മാണം നടക്കുന്ന മന്ദമരുതി-വെച്ചൂച്ചിറ റോഡില്‍ ഗര്‍ത്തം രൂപപെട്ടു. കുംഭിത്തോടിനു സമീപമുള്ള റോഡിലെ ടാറിംങിലാണ് കുഴി രൂപപ്പെട്ടിരിക്കുന്നത്. വാഹനങ്ങള്‍ കുഴിയില്‍ പതിക്കാതിരിക്കാനും അപകടം ഉണ്ടാവാതിരിക്കാനും നാട്ടുകാര്‍ ചുവപ്പ് തുണിയും കമ്പുകളും സ്ഥാപിച്ചാണ് മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. ഈ റോഡില്‍ ഒന്നാം ഘട്ട ടാറിംങ്ങു മാത്രമെ നടത്തിയിട്ടുള്ളു.

അടുത്ത സമയത്താണ് റോഡ് ഉന്നത നിലവാരത്തില്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ചത്. റോഡ് വീതി കൂട്ടി നിര്‍മ്മിച്ചപ്പോള്‍ വൈദ്യുതി തൂണുകളും ജല അതോറിറ്റിയുടെ കുടിവെള്ള വിതരണ പൈപ്പുകളും റോഡിനു മധ്യത്തിലായി. ഇതു മാറ്റി സ്ഥാപിക്കാന്‍ താമസിച്ചതോടെ റോഡു നിര്‍മ്മാണം മുടങ്ങി. ഇതോടെ കരാര്‍ കാലാവധിയും കഴിഞ്ഞു. തുടര്‍ന്നു കരാറുകാരനെ ഒഴിവാക്കുകയും ചെയ്തു. രണ്ടാം ഘട്ട നിര്‍മ്മാണത്തിന് പുതിയ കരാര്‍ വെച്ചെങ്കിലും നിര്‍മ്മാണം തുടങ്ങിയിട്ടില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തമിഴ്നാട്ടിൽ കുഴൽ കിണർ നിർമാണത്തിനിടെ ഇരുമ്പ് കമ്പി 11 കെവി ലൈനിൽ തട്ടി ഷോക്കേറ്റു...

0
ചെന്നൈ : തമിഴ്നാട്ടിൽ ഷോക്കേറ്റ് നാല് മരണം.കുഴൽ കിണർ നിർമാണത്തിനിടെയാണ് അപകടം...

വീട്ടിലേക്ക് ഒളിഞ്ഞുനോക്കിയെന്ന് ആരോപണം : വിനോദസഞ്ചാരിയായ യുവാവിനെ നാട്ടുകാർ തല്ലിക്കൊന്നു ; നാലുപേർ അറസ്റ്റിൽ

0
കോലാപുർ : ലോഡ്ജിന് സമീപത്തെ വീട്ടിനുള്ളിലേക്ക് ഒളിഞ്ഞുനോക്കിയെന്ന് ആരോപിച്ച് വിനോദസഞ്ചാരിയായ യുവാവിനെ...

ചെങ്ങറ സമര ഭൂമിയില്‍ കാട്ടാന വീട് തകര്‍ത്തു

0
കോന്നി : ചങ്ങറ സമരഭൂമിയിൽ കാട്ടാന വീട് തകർത്തു. 47 ആം...

ഡോ.എം.പി.ജോർജ് കോർ എപ്പിസ്കോപ്പയെ ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ ആദരിച്ചു

0
കോട്ടയം : പോളണ്ടിൽ സുറിയാനി ക്രൈസ്തവ സഭകളുടെ നേതൃത്വത്തിൽ നടന്ന അന്തർദേശീയ...