മംഗളൂരു നഗരത്തിലെ കൊലപാതകം : കണ്ണൂർ സ്വദേശി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മംഗളൂരു: നഗരത്തിൽ ബൈക്കമ്പാടി കാർഷിക വിഭവ വിപണന കേന്ദ്രം പരിസരത്ത് നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പണമ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ജില്ലയിൽ കുടിയാന്മല മൂന്നുതൊട്ടിയിൽ മനു സെബാസ്റ്റ്യൻ (33) ആണ് അറസ്റ്റിലായത്. ഈ മാസം 17നായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി 11.30ഓടെ എപിഎംസി കെട്ടിടത്തിലെ പഴയ ലേല ഹാൾ പരിസരത്ത് അജ്ഞാതനെ കുത്തിപ്പരിക്കേൽപിക്കുകയായിരുന്നു. കുത്തേറ്റ 45കാരൻ പിറ്റേന്ന് മരണപ്പെട്ടു. സംഭവത്തിൽ പ്രതിയാണ് മനു എന്ന് പോലീസ് പറഞ്ഞു. കേസ് റജിസ്റ്റർ ചെയ്ത പണമ്പൂർ പോലീസ് ഇൻസ്പെക്ടർ ജെ.സി. സോമശേഖറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. മംഗളൂരുവിൽ തമ്പടിച്ച അക്രമികളെ അമർച്ച ചെയ്യാൻ സിറ്റി പോലീസ് കമ്മീഷണർ കുൽദീപ് കുമാർ ആർ. ജയിൻ നിർദേശം നൽകിയിട്ടുണ്ട്. ഇതനുസരിച്ച് ഡെപ്യൂട്ടി പോലീസ് കമ്മീഷണർമാരായ അൻഷുകുമാർ, ബി.പി. ദിനേശ് കുമാർ, മംഗളൂരു നോർത്ത് അസി. പോലീസ് കമ്മീഷണർ മനോജ് കുമാർ നായക് എന്നിവരുടെ നേതൃത്വത്തിലാണ് മനുവിനെ അറസ്റ്റ് ചെയ്തത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’വിലക്ക് കൊണ്ട് ചോദ്യപേപ്പർ ചോർച്ച നിൽക്കില്ല’; ഇന്ത്യയിലെ ടെലഗ്രാം നിയന്ത്രണത്തിനെതിരെ ആഞ്ഞടിച്ച് പാവൽ ദുറോവ്

0
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയ താല്‍ക്കാലിക ടെലഗ്രാം വിലക്കിനെതിരെ ആപ്പിന്റെ സ്ഥാപകന്‍ പാവല്‍...

പിഎം ശ്രീയിൽ മുഖ്യമന്ത്രി കളവ് പറയുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

0
തിരുവനന്തപുരം: പിഎം ശ്രീയിൽ മുഖ്യമന്ത്രി കളവ് പറയുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി...

ഫ്‌ളൈഓവറിലെ ആ കാഴ്ച കണ്ടു നെഞ്ചിടിപ്പോടെ ജനങ്ങൾ; യുവാവിനെ മരണക്കയത്തിൽ നിന്നും വലിച്ചുകയറ്റി പോലീസ്!

0
ന്യൂഡല്‍ഹി : മഹിപാല്‍പൂര്‍ ഫ്‌ളൈഓവറില്‍ ആത്മഹത്യചെയ്യാന്‍ ശ്രമിച്ചയാളെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി...

ഓപ്പറേഷൻ സിന്ദൂർ 2.0 ; പാകിസ്‌ഥാനെതിരെ സൈനിക നീക്കം സംബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച...

0
ന്യൂഡൽഹി : ഇന്ത്യ പാകിസ്ഥാനെതിരെ വീണ്ടും സൈനിക നടപടി ഒരുക്കുന്നുവെന്ന തരത്തിൽ...