മങ്ങാരം ഗവ. യു.പി സ്‌കൂളില്‍ ആരംഭിച്ച ക്രിയേറ്റിവ് കോര്‍ണര്‍ പദ്ധതിയുടെ ഉദ്ഘാടനം നടത്തി

For full experience, Download our mobile application:
Get it on Google Play

പന്തളം : മങ്ങാരം ഗവ. യു.പി സ്‌കൂളില്‍ ആരംഭിച്ച ക്രിയേറ്റിവ് കോര്‍ണര്‍ പദ്ധതിയുടെ ഉദ്ഘാടനം പന്തളം നഗരസഭ ചെയർമാൻ അച്ചൻ കുഞ്ഞ് ജോൺ നിർവ്വഹിച്ചു. സമഗ്ര ശിക്ഷാ കേരളം കുസാറ്റുമായി സഹകരിച്ച് ആരംഭിച്ച പദ്ധതിയുടെ ഭാഗമായി സ്‌കൂളിലെ ആറ്, ഏഴ് ക്ലാസ്സുകളിലെ വിദ്യാര്‍ഥികൾക്കാണ് പദ്ധതി നടപ്പിലാക്കുന്നത്. തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് ഗാര്‍ഡനിങ്, പ്ലംബിങ്, ഇലക്ട്രോണിക്സ്, ഫാഷന്‍ ഡിസൈനിങ്, കാര്‍പെന്ററി തുടങ്ങിയ വിവിധ മേഖലകള്‍ പരിചയപ്പെടുത്തും. കുട്ടികളില്‍ ശരിയായ തൊഴില്‍ സംസ്‌കാരം രൂപപ്പെടുത്തുന്നതിനും ഓരോ വിഷയങ്ങളും പഠിക്കുമ്പോൾ അതിലെ ശാസ്ത്ര തത്വങ്ങൾ ആഴത്തിൽ മനസ്സിലാക്കാനും ക്രിയേറ്റീവ് കോര്‍ണര്‍ സഹായകരമാകും.

പന്തളം ഉപജില്ലയിലെ 3 സ്കൂളുകളിലാണ് ക്രീയേറ്റീവ് കോർണർ പദ്ധതി പന്തളം ബി ആർ സിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ പന്തളം നഗരസഭ കൗൺസിലർ സുനിത വേണു അദ്ധ്യക്ഷത വഹിച്ചു. പന്തളം നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ സൗമ്യ സന്തോഷ് മുഖ്യ പ്രഭാഷണം നടത്തി. ബി ആർ സി കോഡിനേറ്റർ ജിജി സാം പദ്ധതി വിശദീകരണം നടത്തി. പി ടി എ പ്രസിഡണ്ട് എം ബി ബിനുകുമാർ, എസ് എം സി ചെയർമാൻ കെ എച്ച് ഷിജു, സ്കൂൾ പ്രഥമാധ്യാപിക ജിജി റാണി, കെ ദിപു, രാജി ഉണ്ണികൃഷ്ണൻ, ആർ കൃഷ്ണാംബിക, ഷിബിന ബഷീർ എന്നിവർ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ട ജില്ലാ റോളർ സ്കേറ്റിംഗ് ചാംപ്യൻഷിപ് നടന്നു

0
പത്തനംതിട്ട : പത്തനംതിട്ട ജില്ലാ റോളർ സ്കേറ്റിംഗ് അസോസിയേഷൻ - ജില്ലാ...

നിയന്ത്രണം വിട്ട ബൈക്ക് പിക്കപ് വാനിൽ ഇടിച്ചു ; അവസാന വർഷ ബിരുദ വിദ്യാർഥിക്ക്...

0
പുനലൂർ: നിയന്ത്രണം വിട്ട ബൈക്ക് റോരികിൽ നിർത്തിയിട്ടിരുന്ന പിക്കപ് വാനിൽ...

തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ വിഐപി ദർശനത്തിന് നിയന്ത്രണം

0
ചെന്നൈ: തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ വിഐപി ദർശനത്തിന് നിയന്ത്രണം. വിഐപി സന്ദർശനത്തിന് തലേന്ന് തന്നെ...

യുഡിഎഫിന് ഭരണം കിട്ടിയത് കുരങ്ങന്റെ കയ്യിൽ പിച്ചിപ്പൂ കിട്ടിയതുപോലെയെന്ന് വി ശിവൻകുട്ടി

0
തിരുവനന്തപുരം: യുഡിഎഫിന് ഭരണം കിട്ടിയത് കുരങ്ങന്റെ കയ്യിൽ പിച്ചിപ്പൂ കിട്ടിയതുപോലെയെന്ന് വി...