ബൈപാസ് ; സൂര്യാലോഡ്ജിൻ്റെ ഭാഗങ്ങൾ പൊളിച്ചു നീക്കും – മാണി സി കാപ്പൻ

For full experience, Download our mobile application:
Get it on Google Play

പാലാ: പാലാ ബൈപാസിൻ്റെ ഒന്നാം റീച്ച് പൂർത്തീകരണത്തിനായി ഒരു കോടി 32 ലക്ഷം രൂപയുടെ ടെൻഡർ നടപടികളായതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. സിവിൽ സ്റ്റേഷൻ മുതൽ ആർ വി ജംഗ്ഷൻ വരെയുള്ളതാണ് റീച്ച് ഒന്ന്. ഈ ഭാഗത്തെ കെട്ടിട ഭാഗങ്ങൾ പൊളിച്ചുനീക്കി. 34 അവകാശികളുള്ള നാലുനില സൂര്യാലോഡ്ജിൻ്റെ ഭാഗങ്ങൾ പൊളിച്ചു നീക്കുന്നതിന് ബന്ധപ്പെട്ട കക്ഷികൾക്കു നോട്ടീസ് നൽകിയതിൻ്റെ അടിസ്ഥാനത്തിൽ ഒഴിഞ്ഞുമാറിയിട്ടുണ്ട്. ഇവർക്കുള്ള നഷ്ടപരിഹാരവും അനുവദിച്ചിരുന്നു. സൂര്യാ ലോഡ്ജിൻ്റെ ഭാഗം പൊളിച്ചു നീക്കുന്നതിനായുള്ള ടെൻഡർ സൂപ്രണ്ടിംഗ് എഞ്ചിനീയർ നടപടി സ്വീകരിക്കുന്നതോടെ പൂർത്തീകരിക്കും. നടപടികൾ വേഗത്തിലാക്കുന്നതു സംബന്ധിച്ചു മന്ത്രി പി എ മുഹമ്മദ് റിയാസുമായി മാണി സി കാപ്പൻ ചർച്ച നടത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നടൻ അബു സലീം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; സംഭവം ‘അമ്മ’ ജനറൽ ബോഡി യോഗം...

0
കൊച്ചി: ചലച്ചിത്ര താരം അബു സലീമിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. വടക്കന്‍ പറവൂര്‍...

തൃശൂരിൽ ദാരുണ സംഭവം; ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം മറിഞ്ഞുവീണ് വിദ്യാർത്ഥി മരണപ്പെട്ടു

0
തൃശൂര്‍: പനി ബാധിച്ചതിനെ തുടർന്ന് ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം...

തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ സ്ഥലംമാറ്റം : ആരോപണം കടുപ്പിച്ച് കോൺഗ്രസ്‌

0
തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഇപ്പോൾ നടന്നിട്ടുള്ള സ്ഥലം മാറ്റങ്ങളിൽ...

അന്താരാഷ്ട്ര യോഗാ ദിനം ; ജില്ലാ പോലീസ് ആസ്ഥാനത്ത് യോഗ പരിശീലനം സംഘടിപ്പിച്ചു

0
പത്തനംതിട്ട : അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ...