ഷോണ്‍ ജോര്‍ജ് നടത്തിയ വെല്ലുവിളി അംഗീകരിക്കുവാന്‍ കഴിയില്ലെന്ന് മാണി സി കാപ്പന്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പരാജയം ഉറപ്പായതോടെ സഭയ്ക്കും ദീപികയ്ക്കുമെതിരെ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് നടത്തിയ വെല്ലുവിളി അംഗീകരിക്കുവാന്‍ കഴിയില്ലെന്ന് മാണി സി കാപ്പന്‍. സഭയോടും സഭാ സ്ഥാപനങ്ങളോടുമുള്ള ആര്‍എസ്എസിന്റെ സമീപനമാണ് എഫ്‌സിആര്‍എ ബില്ലിലൂടെയും ഷോണ്‍ ജോര്‍ജിന്റെ പ്രസ്താവനയിലൂടെയും പുറത്തുവന്നെന്നും അദ്ദേഹം പറഞ്ഞു. പരാജയം ഉറപ്പായതോടെ അതിന്റെ പാപഭാരം സഭയുടെ മേല്‍ ചാരാനാണ് ഷോണ്‍ ശ്രമിക്കുന്നത്. ഇത്തരം വേട്ടക്കാരെ പ്രതിരോധിക്കാനും നിലക്ക് നിര്‍ത്താനുമുള്ള ഉത്തരവാദിത്തവും ആര്‍ജവവും യുഡിഎഫിനുണ്ടെന്ന കാര്യം അദ്ദേഹം മറക്കരുതെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

മാധ്യമസ്വാതന്ത്ര്യത്തിന് മേല്‍ ഇന്ത്യയില്‍ നടക്കുന്ന കടന്നുകയറ്റം കേരളത്തിലും ആവര്‍ത്തിക്കാം എന്നാണ് ബിജെപി കരുതുന്നത്. ഷോണ്‍ ജോര്‍ജ് ദീപികയ്ക്ക് എതിരെ ഭീഷണി ഇതിന്റെ വ്യക്തമായ പ്രതിഫലനമാണ്. മാധ്യമസ്വാതന്ത്ര്യം തടസപ്പെട്ടപ്പോള്‍ എഡിറ്റോറിയല്‍ പേജ് ബ്ലാങ്ക് ആയി ഇട്ട് പത്രം അച്ചടിച്ച ദീപിക പാരമ്പര്യം അറിയാതെയാണ് ഷോണ്‍ ഈ ഭീഷണി ഉയര്‍ത്തിയത്. ദിവസങ്ങള്‍ക്കകം യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തും. സിപിഐഎമ്മിന്റെ തണലില്‍ ബിജെപി കേരളത്തില്‍ നടത്തിയ കടന്നുകയറ്റത്തിന് അതോടുകൂടി അന്ത്യം വരുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...