Sunday, April 20, 2025 3:35 pm

പാലാ നിയമസഭ സീറ്റ്​ വിട്ടുകൊടുക്കുന്ന പ്രശ്​നമില്ലെന്ന്​ മാണി സി. കാപ്പന്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം: പാലാ നിയമസഭ സീറ്റ്​ വിട്ടുകൊടുക്കുന്ന പ്രശ്​നമില്ലെന്ന്​ മാണി സി. കാപ്പന്‍ എം.എല്‍.എ. ജയിച്ച ഒരു സീറ്റും വിട്ടുകൊടുക്കേണ്ട എന്നാണ് എന്‍.സി.പി​ ദേശീയ നേതൃത്വത്തിന്‍റെ തീരുമാനം​. എന്ത്​ തീരുമാനം എടുത്താലും പാര്‍ട്ടി ഒറ്റക്കെട്ടായിരിക്കും.

പാലായിലെ വിജയം​ ഇടതുപക്ഷ ജനാധിപത്യ മുന്നണി യുദ്ധം ചെയ്​ത്​ നേടിയതാണ്​​. പാലാ സീറ്റ്​ ആവശ്യപ്പെടാന്‍ ജോസ്​ കെ. മാണിക്ക്​ അവകാശമില്ല. എല്‍.ഡി.എഫ്​ പ്രവര്‍ത്തകരും ഇക്കാര്യം സമ്മതിക്കില്ല.

സീറ്റ്​ വിട്ടുകൊടുക്കണമെന്ന്​ എല്‍.ഡി.എഫ്​ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. യു.ഡി.എഫിന്‍റെ ഭാഗമാകുന്ന കാര്യവും ചര്‍ച്ച ചെയ്​തിട്ടില്ലെന്നും മാണി സി. കാപ്പന്‍ പറഞ്ഞു. അതേസമയം എന്‍.സി.പിയെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്​ കാര്യമായ പരിഗണന നല്‍കിയിട്ടി​​ല്ലെന്ന്​ അദ്ദേഹം ആരോപിച്ചു. പലയിടത്തും ചര്‍ച്ച പോലും നടന്നില്ല. ഈ വിഷയം അടുത്ത യോഗത്തില്‍ ഉന്നയിക്കുമെന്നും മാണി സി. കാപ്പന്‍ പറഞ്ഞു.

പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകള്‍ ജോസ് കെ. മാണി വിഭാഗത്തിന്​ നല്‍കാന്‍ സി.പി.എം-സി.പി.ഐ ധാരണയായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതിന്​ പിന്നാലെയാണ്​ മാണി സി. കാപ്പന്‍റെ പ്രതികരണം. കാഞ്ഞിരപ്പള്ളിക്ക് പകരം കൊല്ലത്ത് ഒരു സീറ്റ് സി.പി.ഐ ആവശ്യപ്പെടുമെന്നായിരുന്നു റിപ്പോര്‍ട്ട്​.

ഏറെക്കാലം ​കെ.എം. മാണി സ്വന്തമാക്കിയ പാലാ സീറ്റ്​ കേരള കോണ്‍ഗ്രസ്​ ജോസ്​ കെ. മാണി വിഭാഗത്തിന്‍റെ അഭിമാന മണ്ഡലമാണ്. ഈ സീറ്റ്​ ലഭിക്കും എന്ന ധാരണയുടെ പുറത്താണ് ജോസ് കെ. മാണി വിഭാഗം ഇടതുമുന്നണിയിലേക്ക് വരുന്നത്​.

പാലാ സീറ്റ് വിട്ടുനല്‍കുകയാണെങ്കില്‍ പിന്നെ മുന്നണിക്കൊപ്പം നില്‍ക്കേണ്ടതില്ലെന്നാണ്​ എന്‍.സി.പിയിലെ ഒരു വിഭാഗത്തിന്‍റെ തീരുമാനം. പാലായിലെ യു.ഡി.എഫ്​ സ്ഥാനാര്‍ഥി മാണി. സി കാപ്പനായിരിക്കുമെന്ന വിധത്തിലുള്ള ചില സൂചനകള്‍ കഴിഞ്ഞ ദിവസം പി.ജെ. ജോസഫും നല്‍കിയിരുന്നു.

അതേസമയം, പാലാ സീറ്റിന്‍റെ കാര്യത്തില്‍ മുന്നണിയില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന്​ മന്ത്രി എ.കെ. ശശീന്ദ്രനും പ്രതികരിച്ചു. മുന്നണി വിടേണ്ട സാഹചര്യം നിലവിലില്ല. എല്‍.ഡി.എഫിനെ ക്ഷീണിപ്പിക്കുന്ന ഒന്നും പാര്‍ട്ടിയുടെ ഭാഗത്തുനിന്ന്​ ഉണ്ടാകില്ല. സിറ്റിംഗ് സീറ്റുകള്‍ വിട്ടുകൊടുക്കുന്നതിനോട് യോജിപ്പില്ല. മുന്നണി വിപുലീകരിക്കുമ്ബോള്‍ ചെറിയ നഷ്ടങ്ങള്‍ പാര്‍ട്ടികള്‍ക്കുണ്ടാകും. അത് സ്വാഭാവികമാണെന്നും എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മാവേലിക്കര മിച്ചൽ ജംഗ്ഷനില്‍ അപകടക്കെണിയായി കോൺക്രീറ്റ് സ്ലാബ്

0
മാവേലിക്കര : മിച്ചൽ ജംഗ്ഷനിലെ കലുങ്കിനടിയിൽ കോട്ടത്തോട്ടിൽ കെട്ടിനിന്ന മാലിന്യം...

കളക്ടർ ദിവ്യ എസ് അയ്യരുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ അശ്ലീല കമന്റിട്ട ദളിത് നേതാവിനെ...

0
കൊച്ചി: കളക്ടർ ദിവ്യ എസ് അയ്യരുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ അശ്ലീല...

മുംബൈയിൽ 16കാരൻ വടിവാൾ വീശി ആക്രമണം നടത്തി

0
മുംബൈ : മുംബൈയിൽ 16കാരൻ വടിവാൾ വീശി ആക്രമണം...

ഇടുക്കിയില്‍ വെള്ളക്കെട്ടിൽ വീണ് നാലു വയസുകാരൻ മരിച്ചു

0
ഇടുക്കി : വെള്ളക്കെട്ടിൽ വീണ് നാലു വയസുകാരൻ മരിച്ചു. ഇടുക്കി...