എന്‍.സി.പി ഇടതുമുന്നണിയില്‍ തന്നെ ; മാണി സി കാപ്പനും അനുയായികളും പുതിയ പാര്‍ട്ടിയുമായി യു.ഡി.എഫിലേക്ക്

For full experience, Download our mobile application:
Get it on Google Play

കോട്ടയം : മുന്നണി മാറ്റത്തില്‍ നിന്ന് ദേശീയ നേതൃത്വം പിന്നോട്ട് പോയതോടെ പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ഒരുങ്ങി മാണി സി കാപ്പന്‍. 6 ജില്ലാ കമ്മറ്റികളും 20 നിര്‍വാഹക സമിതി അംഗങ്ങളും ഒപ്പമുണ്ടെന്നാണ് കാപ്പന്‍ വിഭാഗത്തിന്റെ അവകാശവാദം. മാണി സി കാപ്പന്‍ നാളെ രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കും.

പാല സീറ്റിന്റെ കാര്യത്തില്‍ നടന്നത് അനീതിയാണെങ്കിലും ഇടത് മുന്നണിയില്‍ നിന്ന് വിട്ടുപോരേണ്ടതില്ലെന്ന് ദേശീയ നേതൃത്വം തീരുമാനിച്ചതായാണ് വിവരം. ഔദ്യോഗിക തീരുമാനം ഉടനുണ്ടാകും. പാല സീറ്റ് എന്‍സിപിക്ക് നല്‍കില്ലെന്ന ഇടത് നിലപാടില്‍ പ്രതിഷേധിച്ചാണ്  മാണി സി കാപ്പന്‍ എല്‍.ഡി.എഫ് ബന്ധം അവസാനിപ്പിക്കുന്നത്. കാപ്പനും അനുയായികളും ഇനി യുഡിഎഫിന്റെ ഭാഗമാകും. ഇതിനായി പുതിയ പാര്‍ട്ടി രൂപീകരിക്കാനാണ് നീക്കം. നിലവില്‍ ആറ് ജില്ലാ കമ്മിറ്റികളുടെയും 20 നിര്‍വാഹക സമിതി അംഗങ്ങളുടെയും പിന്തുണ ഉണ്ടെന്നാണ് കാപ്പന്‍ വിഭാഗം അവകാശപ്പെടുന്നത്.

ഇന്ന് രാവിലെയോടെ കാപ്പന്‍ കൊച്ചിയിലെത്തും. നാളെ രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര പാലായിലേക്കെത്തുമ്പോള്‍ മാണി സി കാപ്പനും ജാഥയില്‍ പങ്കെടുക്കും. ഇതിന് ശേഷമാകും പാര്‍ട്ടി രൂപീകരണവുമായി മുന്നോട്ട് പോകുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...