മോദി വാക്കുപാലിച്ചു ; 50 രൂപക്ക് പെട്രോള്‍ അടുത്ത ദിവസം മുതല്‍ – കയ്യടിച്ച് കേരളീയര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തുടർച്ചയായ അഞ്ചാംദിവസവും പെട്രോൾ, ഡീസൽ വില കൂട്ടി. പെട്രോളിന് 30 പൈസയും ഡീസലിന് 38 പൈസയുമാണ് ശനിയാഴ്ച കൂട്ടിയത്. തിരുവനന്തപുരം നഗരത്തിൽ പെട്രോൾവില 90.27 രൂപയും ഡീസൽവില 84.66 രൂപയുമായി. നഗരത്തിനുപുറത്ത് ചിലയിടങ്ങളിൽ പെട്രോൾവില 91 രൂപ കടന്നു.

കൊച്ചി 88.55, 84.04, കോഴിക്കോട് 88.90, 82.99 എന്നിങ്ങനെയാണ്‌ പുതിയ വില. ഈമാസം ഏഴാംതവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ പെട്രോളിന് 1.49 രൂപയും ഡീസലിന് 1.69 രൂപയുമാണ് കൂട്ടിയത്. ഈ മാസം ഇതുവരെ ഒരു ലിറ്റർ പെട്രോളിന് 2.14 രൂപയും ഡീസലിന് 2.38 രൂപയും കൂട്ടി.

അതേസമയം കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. പെട്രോളിയം കമ്പിനികള്‍ക്ക്  വില നിര്‍ണ്ണയാവകാശം നല്‍കിയ മുന്‍ കോണ്‍ ഗ്രസ് മന്ത്രിസഭയുടെ പിടിപ്പുകേടാണ് ഇതെന്നും ജനകോടികള്‍ ഞെങ്ങി നേരുങ്ങുമ്പോള്‍  മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഉള്‍പ്പെടെയുള്ളവരെ ഇത് ബാധിക്കുന്നില്ലെന്നും വ്യക്തമാണ്. വലതുക പെന്‍ഷനും ആനുകൂല്യങ്ങളും ലഭിക്കുന്നവര്‍ക്ക് പെട്രോളിനോ ഡീസലിനോ വിലകൂടിയാല്‍ ഒന്നുമില്ലെന്നും ജനങ്ങള്‍ രൂക്ഷമായി പ്രതികരിക്കുന്നു .

50 രൂപക്ക് പെട്രോള്‍ തരുമെന്ന് പറഞ്ഞാണ് മോദി അധികാരത്തിലേറിയത്. ബി.ജെ.പി സര്‍ക്കാര്‍ ആ വാക്ക് പാലിക്കുകയാണെന്നും അമ്പതു രൂപക്ക് അര ലിറ്റര്‍ പെട്രോള്‍ ഏല്ലാവര്‍ക്കും കിട്ടുമെന്നും പരിഹാസ ശരങ്ങളും യധേഷ്ടമുണ്ട്.

വില ക്രമാതീതമായി വര്‍ധിച്ചിട്ടും നികുതി കുറക്കാന്‍ തയ്യാറാകാത്ത പിണറായി സര്‍ക്കാരിനും ഇഷ്ടംപോലെ കൊടുത്തിട്ടുണ്ട്‌. കാലിയായ ഖജനാവില്‍ എന്തെങ്കിലും ഒക്കെ ആക്കി അതുകൂടി അടിച്ചുമാറ്റാനുള്ള നീക്കമെന്നാണ് ചിലരുടെ പ്രതികരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....