പള്ളികൾ മൊത്തം പിടിച്ചടക്കിയാലും യാക്കോബായ സഭ ഇവിടെ നിലനിൽക്കും ; മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലിത്ത

For full experience, Download our mobile application:
Get it on Google Play

മഞ്ഞനിക്കര : പീഢനങ്ങൾ ഏറ്റ സഭയാണിത്. എന്നിട്ടും തലമുറകളായി ഇവിടെ നിലനിൽക്കുന്നുണ്ട്. ഇനിയും അതുണ്ടാകും. ദൈവം പരിശുദ്ധ സഭയെ സംരക്ഷിക്കുമെന്ന് മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലിത്ത. മഞ്ഞിനിക്കര പെരുന്നാളിനോടനുബന്ധിച്ചുള്ള അനുസ്മരണ പ്രസംഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഭയിലെ സമാധാനത്തിനാണ് ഏലിയാസ് തൃ ദ്വിയൻ ബാവ മലങ്കരയിലെത്തിയത്.
അദ്ദേഹത്തെ ചതിച്ച് സമാധാന ശ്രമങ്ങൾ ഇല്ലാതാക്കി യാക്കോബായ സഭ വിട്ടുപോയവരാണ് ഇപ്പോഴും സഭയിൽ കലഹം ഉണ്ടാക്കുന്നത്. ചരിത്രം സത്യങ്ങൾ പറയും. യാക്കോബായ സഭയുടെ ചരിത്രവും പാരമ്പര്യവും കളങ്കമില്ലാത്തതാണ്. ഇന്നും സഭ അന്തോഖ്യാ വിശ്വാസത്തിൽ അടിയുറച്ച് നിൽക്കുന്നുവെന്നും വ്യക്തമാക്കി.

കോവിഡ് പ്രോട്ടോക്കോൾ കാരണം ലളിതമായ രീതിയിലായിരുന്നു പെരുന്നാൾ ചടങ്ങുകൾ നടത്തിയത്.
പ്രതീകാത്മകമായി എത്തിയ രഥത്തെ ദയറായ്ക്കു സമീപം മാത്യൂസ് മോർ അന്തീമോസ് മെത്രാപ്പോലീത്തയുടെ കാർമ്മികത്വത്തിൽ സ്വീകരിച്ചു. ഫാ. ജേക്കബ് മാടപ്പാട്ട് കോർ എപ്പിസ്‌കോപ്പ, ഫാ. ബോബി വർഗീസ്, ഫാ. തോമസ് ജോൺ, ഫാ. പോൾ ഇ വർഗീസ്, ഫാ. സി.പി. സാമുവൽ, ബിനു വാഴമുട്ടം, അലക്സാണ്ടർ കാരക്കാട്, തീർത്ഥയാത്രാ സംഘം ഭാരവാഹികളായ ഫാ. ഷിബിൻ പോൾ, ടൈറ്റസ് സി.പി, അഡ്വ. ബോബൻ വർഗീസ്, ഗ്ലീസൺ ബേബി, റഞ്ചി കുര്യാക്കോസ്, എന്നിവർ ചേർന്ന് സ്വീകരിച്ചു.

ദയറായിൽ നടത്തിയ സന്ധ്യാ പ്രാർത്ഥനയ്ക്ക് മോർ ഗീവർഗീസ് അത്താനാസ്യോസ്, മോർ മാത്യൂസ് അന്തീമോസ്, മാത്യൂസ് മോർ തേവോദോസ്യോസ്, മോർ കൂറിലോസ് ഗീവർഗീസ് മോർ ഈവാനിയോസ് കുര്യാക്കോസ് എന്നിവർ മുഖ്യ കാർമ്മികത്വം വഹിച്ചു.

രാവിലെ 3.15 ന് മോർ സ്തേഫാനോസ് പള്ളിയിൽ മോർ മിലിത്തിയോസ് മെത്രാപ്പോലീത്തയും, 5.45ന് ദയറായിൽ ഐറേനിയോസ് പൗലോസ്, മോർ അന്തീമോസ് മാത്യൂസ്‌, മോർ തീമോത്തിയോസ് മാത്യൂസ് എന്നീ മെത്രാപ്പോലിത്തമാരുടെ കാർമ്മികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയും, 8.30 ന് മോർ തേവോ ദോസ്യോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ കാർമ്മികത്വത്തിലും വിശുദ്ധ കുർബ്ബാന നടക്കും. കബറിങ്കൽ ധൂപ പ്രാർത്ഥനയ്ക്കു ശേഷം പെരുന്നാൾ സമാപിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...