തിരുവനന്തപുരം : എന്‍ സി പി വിട്ട് യു ഡി എഫ് പാളയത്തിലേക്ക് എത്തിയ മാണി സി കാപ്പന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരളയെന്നാണ് പാര്‍ട്ടിയുടെ പേര്. മാണി സി കാപ്പനാണ് പാര്‍ട്ടിയുടെ പ്രസിഡന്റ്. യു ഡി എഫിനോട് മൂന്ന് സീറ്റ് ആവശ്യപ്പെടുമെന്നും കാപ്പന്‍ വ്യക്തമാക്കി.
ടി.പി പീതാംബരനോടും ജോസ് മോനോടും തന്നോടൊപ്പം വരേണ്ടെന്ന് താന്‍ തന്നെയാണ് പറഞ്ഞത്. എല്‍.ഡി.എഫ് തന്നോട് കടുത്ത അനീതിയാണ് കാട്ടിയത്. എല്‍ ഡി എഫ് 19 പാര്‍ലമെന്റ് സീറ്റില്‍ തോറ്റ് വെന്റിലേറ്ററില്‍ കിടക്കുമ്പോഴാണ് പാലായില്‍ ജയിച്ചത്. തന്റെ മുന്നണി മാറ്റത്തെ എങ്ങനേയും മാധ്യമങ്ങള്‍ക്ക് വ്യാഖ്യാനിക്കാമെന്നും കാപ്പന്‍ പറഞ്ഞു.