മാണി സി. കാപ്പന്റെ രാജി ആവശ്യപ്പെട്ട് എൽ.ഡി.എഫ് നടത്തുന്ന പ്രകടനം നാളെ

For full experience, Download our mobile application:
Get it on Google Play

പാലാ: വഞ്ചനാകേസിൽ പ്രതിയായി ഹൈക്കോടതി വിധി പ്രകാരം വിചാരണ നേരിടുന്ന യു.ഡി.എഫ് എം.എൽ.എ മാണി സി.കാപ്പൻ രാഷ്ടീയ ധാർമികതയും കീഴ് വഴക്കങ്ങളും അനുസരിച്ച് എം.എൽ.എ സ്ഥാനം ഉടൻ ഒഴിയണമെന്ന് എൽ.ഡി.എഫ് പാലാ നിയോജക മണ്ഡലം നേതൃസമ്മേളനം ആവശ്യപ്പെട്ടു. മറ്റ് നിരവധി കേസുകളിലും എം.എൽ.എയ്ക്ക് എതിരെ കേസുകൾ ഉള്ളതായി യോഗം ചൂണ്ടിക്കാട്ടി. സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതിയായ എം.എൽ.എ നാടിന് അപമാനമെന്ന് യോഗം ചൂണ്ടിക്കാട്ടി. ഹൈക്കോടതി വിധി മാനിച്ച് യു.ഡി.എഫ് എം.എൽ.എ രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് നാളെ (വെള്ളി) 5.30ന് പാലാ ജനറൽ ആശുപത്രി ജംഗ്ഷനിൽ നിന്നും ളാലം പാലം ജംഗ്ഷനിലേക്ക് എൽ.ഡി.എഫ് പ്രകടനം നടത്തും. എൽ.ഡി.എഫ് യോഗത്തിൽ പി.എം.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു, ബാബു കെ.ജോർജ്‌, ബെന്നി മൈലാടൂർ, ടോബിൻ കെ. അലക്സ്, ഔസേപ്പച്ചൻ ഓടയ്ക്കൽ, ഫിലിപ്പ് കുഴികുളം, ജോസ് കുട്ടി പൂവേലി, അഡ്വ.വി.ടി.തോമസ്, പി.കെ. ഷാജകുമാർ, മാത്തുക്കുട്ടി കുഴി ഞ്ഞാലിൽ, ഡോ.തോമസ് കാപ്പൻ, പ്രശാന്ത് നന്ദകുമാർ, പീറ്റർ പന്തലാനി, അഡ്വ.വി.എൽ.സെബാസ്ത്യൻ, വി.ആർ.വേണു, കുഞ്ഞുമോൻ മാടപ്പാട്ട്, ജിഷോ ചന്ദ്രൻ കുന്നേൽ എന്നിവർ പ്രസംഗിച്ചു.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അണ്ണാമലൈ പുതിയ തുടക്കത്തിലേക്ക് ; ‘വി ദ ലീഡേഴ്സ്’ രാഷ്ട്രീയ പാർട്ടിയാകുന്നു

0
ചെന്നൈ : തമിഴ്നാട് മുൻ ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ അടുത്തിടെ...

ഖത്തർ മുൻ അമീറിന്റെ വിയോഗം ; ഇന്ത്യയിൽ ഇന്ന് ദേശീയ ദുഃഖാചരണം

0
ന്യൂഡൽഹി : ഖത്തറിന്റെ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ...

യൂത്ത് കോൺഗ്രസുകാരെ മർദിച്ച കേസിലെ അട്ടിമറി ; എം ആർ അജിത് കുമാറിന് ഇന്ന്...

0
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ്...

ബാങ്കോക്കിലെ ബാറിൽ തീപിടിത്തം : 27 മരണം ; 22 പേർ അതീവ ഗുരുതരാവസ്ഥയിൽ

0
ബാങ്കോക്ക് : തായ്‌ലൻഡ്‌ തലസ്ഥാനമായ ബാങ്കോക്കിലെ ബാറിലുണ്ടായ തീപിടിത്തത്തിൽ 27 പേർ...