മണിമലയാർ വറ്റിവരളുന്നു ; ആശങ്കയില്‍ ജനങ്ങള്‍

For full experience, Download our mobile application:
Get it on Google Play

പെരുമ്പെട്ടി : മണിമലയാർ വറ്റിവരളുന്നു. ജലനിരപ്പ് ക്രമാതീതമായി താഴ്ന്നാൽ കോട്ടാങ്ങൽ പഞ്ചായത്തിലെ പെരുമ്പാറ ശുദ്ധജല വിതരണ പദ്ധതിയെ ബാധിച്ചേക്കും. ശാസ്താംകോയിക്കലുള്ള പമ്പിങ് സ്റ്റേഷനിൽ നിന്ന് പൂങ്കുറിഞ്ഞി ബൂസ്റ്റർ പമ്പ് ഹൗസിലേക്കും അവിടെ നിന്ന് പെരുമ്പാറ സംഭരണിയിലേക്കും ജലം എത്തുന്നത്. ശാസ്താംയോയിക്കലിൽ മണിമലയാറിന്റെ തീരത്തെ പ്രധാന കിണറിൽ ജലനിരപ്പ് താഴ്ന്നതിനാൽ ആറിന്റെ മധ്യത്തിലുള്ള ബേബി കിണറിന്റെ സമീപത്തു നിന്നും 10 കുതിരശക്തിയുള്ള മോട്ടർ ഉപയോഗിച്ച് പ്രധാന കിണറിലേക്ക് ജലം പമ്പുചെയ്യുകയാണ്.

ഇവിടത്തെ താൽക്കാലിക തടയണയിൽ തടയാൻ നാമമാത്രമായ ജലമൊഴുക്ക് മാത്രമാണുള്ളത്. ഇവിടെ ബേബിക്കിണറിന് സമീപവും ഇപ്പോൾ മാലിന്യവും ചപ്പും കാടും വന്നടിഞ്ഞ നിലയിലാണ്. ബേബി കിണറിപ്പോൾ ആറിന്റെ മധ്യത്തിൽ 5 അടിയിലധികം ഉയർന്നുനിൽക്കുന്ന നിലയിലാണ്. വേനൽ കനത്താൽ ഇവിടെ നിന്ന് പമ്പിങ് മുടങ്ങിയേക്കുമെന്ന ആശങ്കയുയരുന്നു. മുൻവർഷങ്ങളിൽ ബേബികിണർ ശുചീകരിച്ച് അതിനുള്ളിൽ നിന്നുമായിരുന്നു പ്രധാന കിണറിലേക്ക് ജലം പമ്പുചെയ്തിരുന്നത്. ഇത്തവണ ഇവിടെ ഉപകിണറിലെ മണ്ണും ചെളിയും നീക്കം ചെയ്യുന്ന പ്രവൃത്തികൾപോലും പൂർത്തിയാക്കിയിട്ടില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുവാക്കൾക്ക് നന്ദി പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ പുതിയ വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: യുവാക്കൾക്ക് നന്ദി പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ പുതിയ വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര...

കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ടു ; 4 പോലീസുകാർക്ക് സസ്പെന്‍ഷൻ

0
തൃശൂര്‍: പോലീസ് കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ട...

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...