ദില്ലി: മണിപ്പൂര്‍ വിഷയത്തില്‍ രാജ്യസഭയില്‍ ചര്‍ച്ച ആവശ്യപ്പെട്ട് നല്‍കിയ നോട്ടീസില്‍ വിവാദം. ബിജെപി എംപിമാര്‍ക്കൊപ്പം മണിപ്പൂരില്‍ ഹ്രസ്വ ചര്‍ച്ച ആവശ്യപ്പെട്ടവരില്‍ പ്രതിപക്ഷ പാര്‍ട്ടി എംപിമാരും ഉള്‍പ്പെട്ടതാണ് വിവാദത്തിലേക്ക് നയിച്ചത്. കേരളത്തില്‍ നിന്നുള്ള നാല് സിപിഎം എംപിമാരും പട്ടികയില്‍ ഉള്‍പ്പെടുന്നു. ജോണ്‍ ബ്രിട്ടാസ്, എളമരം കരീം, വി ശിവദാസന്‍, എഎ റഹീം എന്നിവരാണ് പട്ടികയിലുള്ളത്. കോണ്‍ഗ്രസ്, എന്‍സിപി, എസ്പി, ആര്‍ജെഡി പാര്‍ട്ടികളിലെ എംപിമാരും പട്ടികയിലുണ്ട്. ചട്ടം 267 പ്രകാരമുള്ള സഭ നിര്‍ത്തിവെച്ചുള്ള ചര്‍ച്ച വേണമെന്ന കൂട്ടായ തീരുമാനത്തിനിടെയാണ് ഇത്. താന്‍ നോട്ടീസ് നല്‍കിയിട്ടില്ലെന്ന് എ എ റഹീം എംപി രാജ്യസഭയില്‍ പ്രതികരിച്ചു. സിപിഎം നല്‍കിയ നോട്ടീസുകളില്‍ റഹീമിന്റെ പേരും ഉണ്ടെന്ന് ബിജെപി വാദിച്ചു. എന്നാല്‍, 20 ന് പുറത്ത് വന്ന പട്ടികയില്‍ ബ്രിട്ടാസിന്റെ പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – sales@eastindiabroadcasting.com
———————-