മണിപ്പൂര്‍ കലാപം; ഇന്നും ശക്തമായി പ്രതിഷേധിക്കാൻ ഒരുങ്ങി പ്രതിപക്ഷം

For full experience, Download our mobile application:
Get it on Google Play

ഇംഫാല്‍: മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രി സഭയിൽ വിശദീകരണം നൽകണമെന്ന ആവശ്യത്തിൽ ഇന്നും ശക്തമായി പ്രതിഷേധിക്കാൻ ഒരുങ്ങി പ്രതിപക്ഷം. ഡൽഹി ഓർഡിനൻസിന് പകരമുള്ള ബിൽ ഇന്ന് കേന്ദ്ര സർക്കാർ ലോക്സഭയിൽ അവതരിപ്പിക്കും. പ്രതിപക്ഷ പ്രതിഷേധത്തെ ശക്തമായി നേരിടാൻ തന്നെയാണ് ബി.ജെ.പി തീരുമാനം. ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലം മാറ്റം എന്നീ അധികാരങ്ങൾ കേന്ദ്ര സർക്കാരിന് നൽകുന്നതാണ് ഡൽഹി ഗവൺമെൻ്റ് ഓഫ് നാഷണൽ ടെറിട്ടറി ഭേദഗതി ബിൽ. മെയ് മാസം കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഓർഡിനൻസിൽ നിന്നും ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് എങ്കിലും കാതലായ ആശയത്തിൽ ഒട്ടും മാറ്റമില്ലാതെ ആണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബിൽ തയ്യാറാക്കിയിരിക്കുന്നത്.

ഇൻഡ്യ സഖ്യത്തിൻ്റെ ഭാഗമായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ബില്ലിനെ എതിർക്കാൻ പ്രതിപക്ഷ ചേരിയിലെ മുഴുവൻ പാർട്ടികളോടും അഭ്യർത്ഥിച്ചിട്ടുണ്ട്. ബില്ലിനെ എതിർക്കുമെന്ന് ഇൻഡ്യ സഖ്യത്തിൽ ഉള്ള പാർട്ടികളും പുറത്തുള്ള പ്രാദേശിക പാർട്ടികളും കെജ്‌രിവാളിന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ലോക്സഭയിലെ അംഗബലം അനുസരിച്ച് ബി.ജെ.പിക്ക് ബിൽ പാസാക്കാൻ കഴിയും. കോടതി ഉത്തരവ് മറികടക്കാൻ ഓർഡിനൻസ് പുറപ്പെടുവിച്ച കേന്ദ്ര സർക്കാർ നടപടി നിലവിൽ സുപ്രിംകോടതിയുടെ പരിഗണനയിൽ ആണ്. കോടതി വിധി പ്രതികൂലമാകുമെന്ന കണക്ക് കൂട്ടലിലാണ് നിയമ നിർമാണത്തിന് കേന്ദ്രം ഒരുങ്ങുന്നത്. ഡൽഹി ഓർഡിനൻസ് ബിൽ ലോക്സഭ പാസാക്കിയാൽ ബിൽ രാജ്യസഭയുടെ പരിഗണനയിലേക്ക് അടുത്ത ദിവസങ്ങളിൽ തന്നെ എത്തും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....

പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ ; ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി...

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന പിജി കെട്ടിടം തകര്‍ന്ന് മൂന്ന് പേര്‍...