മനീഷ് സിസോദിയയെ മാര്‍ച്ച്‌ 20 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു ; പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ കേന്ദ്രം വേട്ടയാടുകയാണെന്ന് കെജ്‌രിവാള്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: മദ്യനയ കേസില്‍ അറസ്റ്റിലായ ദില്ലി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ മാര്‍ച്ച്‌ 20 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ദില്ലി റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കിയ സിസോദിയയെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വേണമെന്ന് സിബിഐ ആവശ്യപ്പെടുകയായിരുന്നു. കേന്ദ്രത്തിനെതിരെ രൂക്ഷ വിമ‍ര്‍ശനവുമായി അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തി. പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ കേന്ദ്രം വേട്ടയാടുകയാണെന്ന് കെജ്‌രിവാള്‍ ആരോപിച്ചു.

എവിടെ മറ്റു പാര്‍ട്ടികള്‍ സ‍ര്‍ക്കാര്‍ ഉണ്ടാക്കിയാലും ഇഡിയും സിബിഐയും റെയ്ഡ് ചെയ്യും. സംസ്ഥാനത്തെ നല്ല രീതിയില്‍ പ്രവ‍ര്‍ത്തിക്കാന്‍ ഗവര്‍ണര്‍മാര്‍ അനുവദിക്കില്ല, രാജ്യം ഒരുമിച്ചാണ് മുന്നോട്ട് പോകേണ്ടതെന്നും ദില്ലി മുഖ്യമന്ത്രി വ്യക്തമാക്കി. മാധ്യമങ്ങളും എഎപി പ്രവര്‍ത്തകരും വിഷയം രാഷ്ട്രീയവക്കരിക്കുകയാണെന്നും പതിനഞ്ച് ദിവസത്തിന് ശേഷം വീണ്ടും കസ്റ്റഡി അപേക്ഷ നല്‍കുമെന്നും സിബിഐ അറിയിച്ചു. ഡയറി, ഭഗവത് ഗീത, പെന്‍, കണ്ണട എന്നിവ തിഹാ‍ര്‍ ജയിലിലെ സെല്ലില്‍ കൈയില്‍ വെയ്ക്കാന്‍ കോടതി അദ്ദേഹത്തിന് അനുമതി നല്‍കിയിട്ടുണ്ട്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മേപ്പാടി ഗവൺമെൻറ് പോളിടെക്നിക് കോളജിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പ് പിരിച്ചുവിട്ടു

0
വയനാട്: വയനാട് കള്ളാടി ദുരന്തത്തിന് പിന്നാലെ മേപ്പാടി ഗവൺമെൻറ് പോളിടെക്നിക് കോളജിൽ...

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദിച്ച കേസില്‍ എഡിജിപി എം.ആര്‍ അജിത്...

0
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നയിച്ച നവകേരള യാത്രക്കിടെ പ്രതിഷേധിച്ച...

വിഴിഞ്ഞം വിവാദത്തിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി തോമസ് ഐസക്

0
ദില്ലി: വിഴിഞ്ഞം വിവാദത്തിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി സി...

വീണ്ടും സംഘർഷ സാധ്യത : ഹോർമുസ് വഴിയുള്ള ചരക്കുനീക്കം അതിവേഗത്തിലാക്കി ഇറാൻ

0
ടെഹ്‌റാൻ : യുഎസുമായി പുനഃരാരംഭിച്ച സംഘർഷം ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽഗതാഗതത്തിൽ...