കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസുകള്‍ വര്‍ദ്ധിക്കുമ്പോളും റാന്നിയിൽ രാത്രികാല യാത്രാക്ലേശത്തിന് പരിഹാരമില്ല

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നിയിലൂടെ കടന്നു പോകുന്ന കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസുകള്‍ വര്‍ദ്ധിക്കുമ്പോളും രാത്രികാല യാത്രാക്ലേശത്തിന് പരിഹാരമില്ല. സന്ധ്യ മയങ്ങിയാൽ സമീപസ്ഥലങ്ങളിൽ നിന്നും റാന്നിയിലേക്കും ഇവിടെ നിന്നും പുറത്തേക്കും ബസ് യാത്ര ദുരിതമാണ് സമ്മാനിക്കുന്നത്. വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും ഓരോ ആവശ്യങ്ങൾക്കായി റാന്നിയിലെത്തുന്നവരും അക്ഷരാർത്ഥത്തിൽ രാത്രിയിലും ഞായറാഴ്ചകളിലും ഇവിടെ പെട്ടു പോകുന്ന അവസ്ഥയാണ്.

കോവിഡ് കാലത്ത് നിർത്തിയ പല സർവ്വീസുകളും ഇന്ന് ഓടാത്ത ബസുകളുടെ പട്ടികയിലാണ്. സന്ധ്യ കഴിഞ്ഞാൽ അര മണിക്കൂർ ഇടവിട്ടെങ്കിലും രാത്രി 11 മണി വരെയെങ്കിലും പ്രധാന പാതയും ജില്ലാ ആസ്ഥാനവുമായ പത്തനംതിട്ട റൂട്ടിലെങ്കിലും ബസ് സർവീസ് ഉണ്ടാകണമെന്നാണാവശ്യം. ഇപ്പോൾ പത്തനംതിട്ട റൂട്ടില്‍ 7.05 നുള്ള സ്വകാര്യ ബസ് പോയി കഴിഞ്ഞാൽ 9.30 ന് തിരുവനന്തപുരം ഫാസ്റ്റ് ഭാഗ്യമുണ്ടെങ്കിൽ വന്നാലായി.

വൈകിട്ട് 6.25 ന് കോഴഞ്ചേരിക്കുളളതും 6.40 നുള്ള വടശേരിക്കരക്കുള്ളതും 6.50ന് ഇടമുറിക്കുള്ളതും 7 നുള്ള വെച്ചൂച്ചിറ ബസും പോയാല്‍ പിന്നെ യാത്രക്കാര്‍ക്ക് ഈ റൂട്ടില്‍ ടാക്സി വാഹനങ്ങളെ ആശ്രയിക്കേണ്ടി വരും. തിരുവല്ല, കോട്ടയം റൂട്ടുകളിലും ഇതേ അവസ്ഥയാണുള്ളത്. കഴിഞ്ഞ ദിവസം ആശുപത്രിയിൽ പോയി വന്ന വൃദ്ധ ദമ്പതികൾ റാന്നിയിൽ നിന്നും തിരികെ പോകാന്‍ ഏറെ പ്രയാസപ്പെട്ടു. പത്തനംതിട്ടയിൽ നിന്നും കോഴഞ്ചേരിയിൽ ബസ്സിറങ്ങി റാന്നിയിലെ വീടുകളിലേക്ക് പോകുന്നതിന് വീട്ടുകാര്‍ വാഹനവുമായി ചെന്ന് കൊണ്ടു വരുന്ന സംഭവങ്ങൾ നിരവധിയാണ്.

റാന്നിയിലെ പല സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരേയും പ്രത്യേകിച്ച് സ്ത്രീകളെ ഇപ്രകാരം മറ്റു സ്ഥലങ്ങളിൽ നിന്നും വാഹനവുമായി വന്ന് കൊണ്ടു പോകുന്ന അവസ്ഥയാണുള്ളത്. തുച്ഛമായ വേതനത്തിന് ജോലി ചെയ്യുന്നവര്‍ ദിവസവും യാത്രക്കായി വലിയ തുക ചിലവാക്കേണ്ടിവരുന്നു. നിലവിലുള്ള ബസ്സുകൾ തന്നെ പലപ്പോഴും മുടങ്ങുന്നതും ഇവര്‍ക്ക് വിനയാകുന്നുണ്ട്. ജനപ്രതിനിധികളുടെ ഇടപെടലുണ്ടായാല്‍ പ്രശ്നം ഒരു പരിധി വരെ പരിഹരിക്കാനാവും.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...