34.9 C
Pathanāmthitta
Thursday, March 30, 2023 2:07 pm
adver-posting
WhatsAppImage2022-04-02at72119PM
previous arrowprevious arrow
next arrownext arrow

സർവേയർമാർ ഇല്ല : കോന്നി താലൂക്ക് ഓഫീസ് സർവേ പ്രവർത്തനം അനിശ്ചിതത്വത്തിൽ

കോന്നി : കോന്നി താലൂക്ക് ഓഫീസിൽ സർവേയർമാർ ഇല്ലാത്തത് സർവ്വേനടപടികൾ താളം തെറ്റിക്കുന്നു. മൂന്ന് താലൂക്ക് സർവേയർമാർ ആണ് താലൂക്ക് ഓഫീസിൽ ഉള്ളത്. ഇവർ സ്ഥലം മാറി പോയിട്ട് മൂന്ന് മാസം കഴിഞ്ഞിട്ടും പുതിയ സർവേയർമാരെ നിയമിക്കുവാൻ നടപടി ഉണ്ടായില്ല. ഇത് മൂലം റി സർവേ നടന്ന വില്ലേജുകളിലെ പ്രശ്നങ്ങൾ അടക്കം പരിഹരിക്കാൻ വൈകുന്നു എന്നും പരാതി ഉയരുന്നുണ്ട്. നിലവിൽ സങ്കീർണ്ണമായ പ്രശ്നങ്ങൾ നടക്കുന്നത് ആരുവാപ്പുലം വില്ലേജിലാണ് റീ സർവേ കഴിഞ്ഞപ്പോൾ പല സ്വകാര്യ വ്യക്തിയുടെയും ഭൂമിയിൽ ഏറ്റ കുറച്ചിലുകൾ ഉണ്ടായത് പ്രധാന പ്രശ്നം ആയിരുന്നു.

bis-new-up
WhatsAppImage2022-07-31at72836PM
Parappattu
previous arrow
next arrow

അഞ്ച് സെന്റ് ഭൂമി വരെ വത്യാസം കാണിച്ച സ്വകാര്യ ഭൂമി വരെ ഉണ്ട്. കുറവ് സ്ഥലം വന്നവർക്ക് മുന്നാധാരം അനുസരിച്ച് നിലവിൽ ഉണ്ടായിരുന്ന സ്ഥലത്തിന്റെ കരം ഒടുക്കാൻ ഉത്തരവ് ഉണ്ട്. അതിന് വേണ്ടി ഉടമയുടെ സമ്മത പത്രം വാങ്ങി കരം അടച്ച് നൽകുകയാണ് ചെയ്യുന്നത്. അധിക ഭൂമി കരം അടച്ച് നൽകരുത് എന്നും നിർദേശമുണ്ട്. ഇത്തരം സ്ഥലങ്ങളിൽ സവേയർമാർ പോയി സ്കെച്ച് തയ്യാറാക്കിയാണ് തുടർനടപടികൾ സ്വീകരിക്കേണ്ടത്. കൂടാതെ പേര് മാറ്റം, വിവിധ ആവശ്യങ്ങൾക്കായുള്ള വായ്പകൾ, കരമടച്ച രസീത് വേണ്ട കാര്യങ്ങൾക്ക് ഒക്കെ തടസം നേരിടുകയാണ് ആരുവാപ്പുലം വില്ലേജിൽ. 2016 ലാണ് വില്ലേജിലെ റീ സർവേ നടപടികൾ പൂർത്തിയാക്കിയത്. ആറ് വർഷത്തിന് ശേഷം കഴിഞ്ഞ വർഷമാണ് ഇത് പ്രാബല്യത്തിൽ വന്നത്.

self

അന്ന് മുതൽ ഇത്തരം പ്രശ്നങ്ങൾ ജനങ്ങൾക്ക് പ്രയാസം സൃഷ്ടിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രശ്ന പരിഹാരത്തിനായി ആറ് സർവേയർമാരെ ആണ് അരുവാപ്പുലം വില്ലേജിലേക്കായി നിയമിച്ചത്. ഇപ്പോൾ ഇവിടെയും സർവേയർമാർ ആരുമില്ല. എട്ട് മാസം മുൻപ് ഈ വില്ലേജിൽ നിന്ന് 3200 പരാതികൾ ആണ് കോന്നി താലൂക്ക് ഓഫീസിൽ ലഭിച്ചത്. 4 സർവ്വേയർമാർ ഉണ്ടായിരുന്നതിനാൽ 1200 പരാതികൾക്ക് പരിഹാരം ഉണ്ടാക്കാൻ സാധിച്ചു. ഇപ്പോൾ രണ്ടായിരത്തോളം പരാതികൾ ആണ് കെട്ടി കിടക്കുന്നത്. അടിയന്തിരമായി സർവേയർമാരെ നിയമിച്ചില്ലെങ്കിൽ ഗുരുതരമായ പ്രതിസന്ധിയിലേക്കാവും കോന്നി താലൂക്ക് റീ സർവേ വിഭാഗം പോവുക.

Alankar
bis-new-up
dif
WhatsAppImage2022-07-31at72836PM
previous arrow
next arrow

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

Alankar
KUTTA-UPLO
Greenland
previous arrow
next arrow
Parappattu
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at73432PM
previous arrow
next arrow
Advertisment
sam

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow