മഞ്ചേശ്വരത്ത് മുസ്‌ലിം ലീഗ് സ്ഥാനാർത്ഥിക്കെതിരെ യോഗം ചേർന്ന് ജനകീയ മുന്നണി

For full experience, Download our mobile application:
Get it on Google Play

കാസർകോട് : മഞ്ചേശ്വരത്ത് മുസ്‌ലിം ലീഗ് സ്ഥാനാർത്ഥിക്കെതിരെ യോഗം ചേർന്ന് ജനകീയ മുന്നണി. മഞ്ചേശ്വരത്തെ മുസ്‌ലിം ലീഗ് സ്ഥാനാർത്ഥി എ.കെ.എം അഷറഫിനെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയെ നിർത്തുമെന്ന് ജനകീയ മുന്നണി അറിയിച്ചു. മുന്‍ ജില്ലാ പഞ്ചായത്തംഗം ഷാനവാസ് പാദൂരുമായി ചർച്ചകൾ തുടരുന്നു. ബി.ജെ.പി പേടി പ്രചരിപ്പിച്ച് മുസ്‌ലിം ലീഗ് ജനങ്ങളെ കബളിപ്പിക്കുന്നു എന്ന് വിമർശനം. സ്ത്രീകൾ ഉൾപ്പെടെ നൂറോളം ആളുകൾ ആണ് യോഗത്തിൽ പങ്കെടുത്തത്. നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ ആര്‍ ജയാനന്ദയാണ് മത്സരിക്കുന്നത്. സി.പി.ഐ.എം കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് ജയാനന്ദ.

നേരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഷാനവാസ് പാദൂരിനെ മത്സരിപ്പിക്കണമെന്നാണ് ആവശ്യം ഉയര്‍ന്നിരുന്നു. എന്നാൽ ഷാനവാസ് പാദൂരിനെ മത്സരിപ്പിച്ചാൽ ബിജെപിക്ക് സഹായകരമായ അനുകൂലമായ അന്തരീക്ഷം രൂപപ്പെടുമെന്ന വിലയിരുത്തല്‍ ജില്ലാ കമ്മിറ്റിയിലുണ്ടായി. തുടര്‍ന്നാണ് കെ ആര്‍ ജയാനന്ദയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...