പത്രിക പിന്‍വലിച്ചിട്ടില്ല , മഞ്ചേശ്വരത്തെ ബി.എസ്.പി. സ്ഥാനാര്‍ഥി അജ്ഞാതവാസത്തില്‍

For full experience, Download our mobile application:
Get it on Google Play

കാസർകോട് : മഞ്ചേശ്വരത്ത് ബി.എസ്.പി.യുടെ സ്ഥാനാർഥിയായി മത്സരിക്കുന്ന കെ. സുന്ദരയെ കാണാനില്ലെന്ന് ജില്ലാ കമ്മിറ്റി. ശനിയാഴ്ച വൈകീട്ട് നാലിനുശേഷം ഫോണിൽ കിട്ടുന്നില്ല. ബി.ജെ.പി. പ്രവർത്തകർ നാമനിർദേശ പത്രിക പിൻവലിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയെന്നും ജനറൽ സെക്രട്ടറി ബി. വിജയകുമാർ പത്രക്കുറിപ്പിൽ അറിയിച്ചു. ബദിയഡുക്ക പോലീസ് സ്റ്റേഷനിൽ പാർട്ടി പരാതി നൽകി.

ബി.ജെ.പി. പ്രാദേശിക നേതാക്കളോടൊപ്പം നിൽക്കുന്ന സുന്ദരയുടെ ചിത്രങ്ങൾ ഞായറാഴ്ച വൈകീട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 2016-ലെ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച സുന്ദരയ്ക്ക് 467 വോട്ട് ലഭിച്ചിരുന്നു. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ 89 വോട്ടിനാണ് അന്നുതോറ്റത്. സുന്ദര നേടിയ വേട്ട് ഏറെ ചർച്ചയായിരുന്നു. അതേസമയം കെ. സുന്ദര നാമനിര്‍ദേശ പത്രിക പിന്‍വലിച്ചിട്ടില്ലെന്ന് റിട്ടേണിങ് ഓഫീസര്‍ അറിയിച്ചിട്ടുണ്ട്‌.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...